കേരള വനം വികസന കോർപ്പറേഷനിൽ (KFDC) ഫീൽഡ് ഓഫീസർ ഒഴിവുകൾ

കേരള വനം വികസന കോർപ്പറേഷൻ വിവിധ വിഭാഗക്കാർക്കായി ഫീൽഡ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കേരള വനം വികസന കോർപ്പറേഷൻ സ്ഥാപിതമായ വർഷം? 1975 ജനുവരി

Kerala Forest Development Corporation Limited Recruitment 2021

KFDCL Recruitment 2021: കേരള വനം വികസന കോർപ്പറേഷൻ ഫീൽഡ് ഓഫീസർ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാർ ജോലികൾ തിരയുന്ന വ്യക്തികൾക്ക് 2021 ഏപ്രിൽ 30 മുതൽ 2021 ജൂൺ രണ്ടു വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

 കേരള വനം വികസന കോർപ്പറേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ(PSC) വഴിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരള വനം വികസന കോർപ്പറേഷൻ 1975ൽ ഇന്ത്യ ഗവൺമെന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമായി നിലവിൽ വന്നു.1975 ജനുവരി 24ന് കോട്ടയം ജില്ലയിൽ കേരള വനം വികസന കോർപ്പറേഷൻ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. കേരള പി എസ് സി റിക്രൂട്ട്മെന്റ് 2021 നെ കുറിച്ച് കൂടുതൽ അറിയാൻ ചുവടെയുള്ള വിവരങ്ങൾ കൂടി വായിക്കുക.


• ഓർഗനൈസേഷൻ : Kerala Public Service Commission (KPSC)

• പോസ്റ്റ് : ഫീൽഡ് ഓഫീസർ

• വകുപ്പ് : കേരള വനം വികസന കോർപ്പറേഷൻ

• ജോലി തരം : Kerala Govt Jobs

• റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം

• ജോലിസ്ഥലം : കേരളം

• കാറ്റഗറി നമ്പർ : 177/2021 - 180/2021

• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി : 30/04/2021

• അവസാന തീയതി : 2021 ജൂൺ 02

KFDCL Recruitment 2021 Age Limit Details

കേരള വനം വികസന കോർപ്പറേഷൻ റിക്രൂട്ട്മെന്റ്ലേക്ക് 18 വയസ്സ് മുതൽ 41 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം. അപേക്ഷകർ 02.01.1980 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം.

 മുസ്ലിം, SIUC നാടാർ & ദേവര വിഭാഗക്കാർക്ക് 18 വയസ്സ് മുതൽ 39 വയസ്സ് വരെയാണ് പ്രായപരിധി.

KFDCL Recruitment 2021 Vacancy Details

കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ആകെ 6 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗക്കാർക്കും ഒഴിവുകളും കാറ്റഗറി നമ്പറും ചുവടെ കൊടുക്കുന്നു.

› SC : 02 (177/2021)

› മുസ്ലിം : 02 (178/2021)

› SIUC നാടാർ : 01 (179/2021)

› ദേവര : 01 (180/2021)

KFDCL Recruitment 2021 Educational Qualifications

› ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും സയൻസ് ഡിഗ്രി അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത.

ശാരീരിക യോഗ്യതകൾ

› 167 സെന്റീമീറ്റർ ഉയരം

› നെഞ്ചളവ് 81 സെന്റീമീറ്റർ. കുറഞ്ഞത് 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം.

› കണ്ണട ഉപയോഗിക്കാതെ മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം.

› കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

KFDCL Recruitment 2021 Salary Details

 കേരള വനം വികസന കോർപ്പറേഷൻ റിക്രൂട്ട്മെന്റ് ഫീൽഡ് ഓഫീസർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 6680 രൂപ മുതൽ 10,790 രൂപ വരെ ശമ്പളം ലഭിക്കും.

How To Apply KFDCL Recruitment 2021?

› ആദ്യം ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.

› കേരള പി എസ് സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും അല്ലാത്തവർ അവരവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക.

› പ്രൊഫൈൽ ലോഗിൻ ചെയ്തതിനു ശേഷം നോട്ടിഫിക്കേഷൻ സെലക്ട് ചെയ്യുക.

› സെർച്ച് ബാറിൽ കാറ്റഗറി നമ്പർ 177/2021 - 180/2021 എന്ന് സെർച്ച് ചെയ്യുക

› നിങ്ങൾക്ക് ആ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ യോഗ്യത ഉണ്ടെങ്കിൽ അവിടെ apply now എന്ന് കാണിക്കും. അതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs