കേരള വാട്ടർ അതോറിറ്റിയിൽ അവസരം
കേരള വാട്ടർ അതോറിറ്റി നിലവിലുള്ള ഫിനാൻസ് മാനേജർ ആൻഡ് അക്കൗണ്ട് ഓഫീസർ, പ്രോഗ്രാം മാനേജർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 മെയ് 15 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക.
• സ്ഥാപനം : Kerala Water Authority
• ജോലി തരം : Kerala Govt Job
• ആകെ ഒഴിവുകൾ : --
• ജോലിസ്ഥലം : തിരുവനന്തപുരം
• പോസ്റ്റിന്റെ പേര് : -
• അപേക്ഷിക്കേണ്ടവിധം : ഓഫ്‌ലൈൻ
• അവസാന തീയതി : 15/05/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://kwa.kerala.gov.in
പ്രായപരിധി
› ഫിനാൻസ് മാനേജർ ആൻഡ് അക്കൗണ്ട്സ് ഓഫീസർ : 45 വയസ്സ് വരെ
› പ്രോഗ്രാം മാനേജർ : 40 വയസ്സ് വരെ
ശമ്പള വിവരങ്ങൾ
കേരള വാട്ടർ അതോറിറ്റി ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് പ്രതിമാസം 75,000 രൂപ ശമ്പളം ലഭിക്കും .
യോഗ്യത വിവരങ്ങൾ
1. ഫിനാൻസ് മാനേജർ ആൻഡ് അക്കൗണ്ട്സ് ഓഫീസർ
› ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയുടെ മെമ്പർ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്സ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ മെമ്പർഷിപ്പ്.
› കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം
2. പ്രോഗ്രാം മാനേജർ
› അംഗീകൃത സർവകലാശാലയിൽ നിന്നും MCA/ബി. ടെക് (കമ്പ്യൂട്ടർ സയൻസ്/ ഐ റ്റി)/ M.Sc (കമ്പ്യൂട്ടർ സയൻസ്)
› 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം
അപേക്ഷ സമർപ്പിക്കേണ്ട വിധം
⬤ യോഗ്യരായ വ്യക്തികൾ 2021 മെയ് 15ന് വൈകുന്നേരം 5 മണിക്ക് മുൻപ് തപാൽ വഴി അപേക്ഷ സമർപ്പിക്കണം.
⬤ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം.
⬤ അപേക്ഷ സമർപ്പിക്കേണ്ട വിലാസം
Managing Director, Kerala Water Authority, Jalabhavan, Vellayambalam, Thiruvanthapuram 695 10
⬤ തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരിൽ നിന്നും എഴുത്തുപരീക്ഷ അല്ലെങ്കിൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനുള്ള ലിസ്റ്റ് തയ്യാറാക്കുന്നതാണ്.
⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള PDF നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് പരിശോധിക്കുക.
Finance Manager & Chief Accounts Officer |
|
Program Manager |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |