കേരള പബ്ലിക് സർവീസ് കമ്മീഷൻ ക്ലർക്ക് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. സ്പെഷൽ റിക്രൂട്ട്മെന്റ് ആണ്. കേരള സർക്കാർ ജോലികൾ തിരയുന്ന വ്യക്തികൾക്ക് 2021 ജൂൺ 2 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
• ഓർഗനൈസേഷൻ : കേരള പബ്ലിക് സർവീസ് കമ്മീഷൻ
• പോസ്റ്റ് : ക്ലർക്ക്
• ജോലി തരം : കേരള സർക്കാർ
• റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം
• ജോലിസ്ഥലം : കേരളം
• കാറ്റഗറി നമ്പർ : 145/2021
• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 30/04/2021
• അവസാന തീയതി : 2021 ജൂൺ 02
പ്രായപരിധി വിവരങ്ങൾ
18 വയസ്സ് മുതൽ 41 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം. അപേക്ഷകർ 02.01.1980 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മാത്രമേ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
ഒഴിവുകളുടെ വിവരങ്ങൾ
ക്ലർക്ക് തസ്തികയിലേക്ക് ആകെ 8 ഒഴിവുകളാണ് ഉള്ളത്.
› പാലക്കാട് : 02
› മലപ്പുറം : 06
› കോട്ടയം : 02
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത ബോർഡിൽ നിന്നും എസ്എസ്എൽസി ജയം
ശമ്പള വിവരങ്ങൾ
ക്ലർക്ക് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 19,000 രൂപ മുതൽ 43,600 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
› ആദ്യം ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.
› എസ് സി/ എസ് ടി വിഭാഗക്കാർക്ക് മാത്രമായി നടത്തപ്പെടുന്ന സ്പെഷൽ റിക്രൂട്ട്മെന്റ് ആണ് ഇത്.
› കേരള പി എസ് സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും അല്ലാത്തവർ അവരവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക.
› പ്രൊഫൈൽ ലോഗിൻ ചെയ്തതിനു ശേഷം നോട്ടിഫിക്കേഷൻ സെലക്ട് ചെയ്യുക.
› സെർച്ച് ബാറിൽ കാറ്റഗറി നമ്പർ 145/2021 എന്ന് സെർച്ച് ചെയ്യുക
› നിങ്ങൾക്ക് ആ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ യോഗ്യത ഉണ്ടെങ്കിൽ അവിടെ apply now എന്ന് കാണിക്കും. അതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
› കൂടുതൽ വിവരങ്ങൾ അറിയാൻ ചുവടെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |