NHM Recruitment 2021: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പാലക്കാട് ജില്ലയിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 മെയ് 28 വരെ ഇ-മെയിൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ടവിധം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ഇവിടെ പരിശോധിക്കാം.
• ഓർഗനൈസേഷൻ : ആരോഗ്യകേരളം
• വിജ്ഞാപന നമ്പർ : A2/1985/2019
• പോസ്റ്റ് : --
• ജോലി തരം : Kerala Govt
• റിക്രൂട്ട്മെന്റ് തരം : താൽക്കാലികം
• ജോലിസ്ഥലം : പാലക്കാട്
• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 15/04/2021
• അവസാന തീയതി : 2021 മെയ് 28
1. ഫിസിയോതെറാപ്പിസ്റ്റ്
ശമ്പളം : 20000/-
പ്രായപരിധി : 40 വയസ്സ് കവിയരുത്
യോഗ്യത : ഫിസിയോതെറാപ്പിയിൽ ബിരുദം, ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
2. ലാബ് ടെക്നിഷ്യൻ
ശമ്പളം :14,000/-
പ്രായപരിധി : 40 വയസ്സ് കവിയരുത്
യോഗ്യത : പ്രീ ഡിഗ്രി സെക്കൻഡ് ഗ്രൂപ്പിന് അല്ലെങ്കിൽ പ്ലസ് ടു ബയോളജിയിൽ 50 ശതമാനം മാർക്കും, കേരള സർക്കാർ അംഗീകാരമുള്ള മെഡിക്കൽ ലബോറട്ടറി ടെക്നോളജി ബിരുദമോ അല്ലെങ്കിൽ DMLT യോ ആണ് യോഗ്യത.
3. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്
ശമ്പളം : 14,000/-
പ്രായപരിധി : 40 വയസ്സ് കവിയരുത്
യോഗ്യത :
› എസ്എസ്എൽസി
› സർക്കാർ അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ജെപിഎച്എൻ കോഴ്സ് കഴിഞ്ഞവർ ആയിരിക്കണം (18 മാസത്തിൽ കുറയാത്ത ഓക്സിലറി നേഴ്സ് മിഡ് വൈഫൈ ട്രെയിനിങ് കോഴ്സ്). കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം.
4. ഫാർമസിസ്റ്റ്
ശമ്പളം : 14,000/-
പ്രായപരിധി : 40 വയസ്സ് കവിയരുത്
യോഗ്യത :
› ബി-ഫാം/ഡി-ഫാം
› കൂടാതെ ഫാർമസിസ്റ്റ് കൗൺസിലിൽ രജിസ്ട്രേഷൻ നിർബന്ധം
5.സ്റ്റാഫ് നേഴ്സ്
ശമ്പളം : 17,000/-
പ്രായപരിധി : 40 വയസ്സ് കവിയരുത്
യോഗ്യത : GNM/BSc നഴ്സിംഗ്. കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം
6. ഡാറ്റാ എൻട്രി ഓപ്പറേറ്റർ
ശമ്പളം : 13,500/-
പ്രായപരിധി : 40 വയസ്സ് കവിയരുത്
യോഗ്യത :
› ഏതെങ്കിലും വിഷയത്തിൽ ബിരുദം
› DCA/PGDCA
› ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം ടൈപ്പ് റൈറ്റിംഗ് അഭികാമ്യം
7. കൗൺസിലർ
ശമ്പളം : 14000 + അലവൻസ്
പ്രായപരിധി : 40 വയസ്സ് കവിയരുത്
യോഗ്യത : MSW. പ്രവൃത്തി പരിചയം അഭികാമ്യം
8. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ശമ്പളം : 29,000/-
പ്രായപരിധി : 40 വയസ്സ് കവിയരുത്
യോഗ്യത :
› ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, എം. എഫിൽ ഉള്ളവർക്ക് മുൻഗണന
› ആർ. സി. ഐ രജിസ്ട്രേഷൻ നിർബന്ധം
9. ഓഡിയോ മെട്രിക് അസിസ്റ്റന്റ്
ശമ്പളം : 20,000/-
പ്രായപരിധി : 40 വയസ്സ് കവിയരുത്
യോഗ്യത :
› B.A.S.L.P യിൽ ബിരുദം/ D.H.L.S. RCI രജിസ്ട്രേഷൻ നിർബന്ധം
› യോഗ്യത നേടിയതിനു ശേഷം ഒരു വർഷത്തെ പരിചയം
അപേക്ഷിക്കേണ്ട വിധം?
› ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയൽ രേഖ, പ്രവൃത്തിപരിചയം എന്നീ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ഇ-മെയിൽ വഴി അയക്കേണ്ടതാണ്.
› ഏത് തസ്തികകളിലേക്കാണോ അപേക്ഷിക്കുന്നത് ആ തസ്തികയിലേക്കുള്ള എക്സ്പീരിയൻസ് മാത്രമേ പരിഗണിക്കുകയുള്ളൂ
› ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ നിർബന്ധമായും അപേക്ഷയോടൊപ്പം അയച്ചിരിക്കണം
› തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് ഇ മെയിൽ വഴി അറിയിപ്പ് ലഭിക്കുന്നതാണ്. തെരഞ്ഞെടുക്കാത്ത ഉദ്യോഗാർത്ഥികളുമായി ഒരു ഇടപാടും നടത്തുന്നതല്ല
› അപേക്ഷ അയക്കേണ്ട ഈമെയിൽ ഐഡി. സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ഉള്ളവർ nhmpkdhr.sn@gmail.com മറ്റുള്ള തസ്തികയിലേക്ക് nhmpkdhr@gmail.com എന്ന ഈ മെയിൽ ഐഡിയിലേക്ക് അയക്കുക.
Notification |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |