സംസ്ഥാന ഔഷധ സസ്യ ബോർഡിൽ സെക്രട്ടേറിയൽ അസിസ്റ്റന്റ് ഒഴിവുകൾ

State medicinal plants board Kerala (SMPN) officially invites secretarial assistant job notification 2021. State medicinal plant board Thrissur was..
The State Medicinal Plants Board, Thirssur


കേരള സംസ്ഥാന ഔഷധ സസ്യ ബോർഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2021 മെയ് പത്താം തീയതിക്ക് മുൻപ് തപാൽ വഴി അപേക്ഷകൾ സമർപ്പിക്കണം.

› സ്ഥാപനം : കേരള സംസ്ഥാന ഔഷധസസ്യ ബോർഡ്

› ജോലി തരം : കേരള സർക്കാർ

› പോസ്റ്റിന്റെ പേര് : സെക്രട്ടേറിയൽ അസിസ്റ്റന്റ്

› അപേക്ഷിക്കേണ്ട വിധം : തപാൽ

› അപേക്ഷിക്കേണ്ട തീയതി : 20 ഏപ്രിൽ 2021

› അവസാന തീയതി  : 10 മെയ് 2021

പ്രായപരിധി

അപേക്ഷ അയക്കുന്ന വ്യക്തിക്ക് 36 വയസ്സ്ക വിയരുത്. പിന്നാക്ക സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ്.

ഒഴിവുകളുടെ വിവരങ്ങൾ

കേരള സംസ്ഥാന ഔഷധസസ്യ ബോർഡ് നിലവിൽ ആകെ ഒരു സെക്രട്ടേറിയൽ അസിസ്റ്റന്റ് ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വിദ്യാഭ്യാസയോഗ്യത വിവരങ്ങൾ

1. അംഗീകൃത സർവകലാശാലയിൽ നിന്നും 50% മാർക്കോടെ ബിരുദം

2. സർക്കാർ, അർദ്ധ സർക്കാർ ഓഫീസിൽ ക്ലർക്ക് തസ്തികയിൽ ജോലി ചെയ്ത് 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.

3. കമ്പ്യൂട്ടർ പരിജ്ഞാനം

ശമ്പള വിവരങ്ങൾ

 സെക്രട്ടേറിയൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 17,600 രൂപ ശമ്പളം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

› യോഗ്യരായ ഉദ്യോഗാർഥികൾ 2021 മെയ് 10 വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കണം.

› അപേക്ഷാഫോമിന്റെ മാതൃക ചുവടെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്

› ഡൗൺലോഡ് ചെയ്ത അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുക്കുക. ശേഷം ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂരിപ്പിക്കുക.

› അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്തേണ്ടതാണ്.

› അപേക്ഷകൾ അയയ്ക്കേണ്ട വിലാസം

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധ സസ്യ ബോർഡ്, തിരുവമ്പാടി പോസ്റ്റ്, ഷൊർണ്ണൂർ റോഡ്, തൃശ്ശൂർ - 680 022

› അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപ് പൂർണ്ണമായ യോഗ്യത നേടി എന്ന് ഉറപ്പുവരുത്തുക.

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs