കേരള സംസ്ഥാന കോഴി വികസന കോർപ്പറേഷനിൽ ലോവർ ഡിവിഷൻ ക്ലർക്ക് ഒഴിവുകൾ
KEPCO Recruitment 2021: കേരള സംസ്ഥാന കോഴി വികസന കോർപ്പറേഷൻ ലോവർ ഡിവിഷൻ ക്ലർക്ക്(എൽ.ഡി ക്ലർക്ക്) ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാർ ജോലികൾ തിരയുന്ന വ്യക്തികൾക്ക് 2021 ഏപ്രിൽ 30 മുതൽ 2021 ജൂൺ രണ്ടു വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
കേരള സംസ്ഥാന കോഴി വികസന കോർപ്പറേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ(PSC) വഴിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ 36 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് മാത്രമാണ്അപേക്ഷിക്കാൻ സാധിക്കുക. കേരള പി എസ് സി റിക്രൂട്ട്മെന്റ് 2021 നെ കുറിച്ച് കൂടുതൽ അറിയാൻ ചുവടെയുള്ള വിവരങ്ങൾ കൂടി വായിക്കുക.
• ഓർഗനൈസേഷൻ : Kerala Public Service Commission (KPSC)
• പോസ്റ്റ് : ലോവർ ഡിവിഷൻ ക്ലർക്ക്
• വകുപ്പ് : കേരള സംസ്ഥാന കോഴി വികസന കോർപ്പറേഷൻ
• ജോലി തരം : Kerala Govt Jobs
• റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം
• ജോലിസ്ഥലം : കേരളം
• കാറ്റഗറി നമ്പർ : 139/2021
• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
• അവസാന തീയതി : 2021 ജൂൺ 02
KEPCO Recruitment 2021 Age Limit Details
കേരള സംസ്ഥാന കോഴി വികസന കോർപ്പറേഷൻ റിക്രൂട്ട്മെന്റ്ലേക്ക് 18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം. അപേക്ഷകർ 02.01.1985 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നാക്ക സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
KEPCO Recruitment 2021 Vacancy Details
കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്. ചിലപ്പോൾ കൂടുതൽ ഒഴിവുകൾ വന്നേക്കാം.
KEPCO Recruitment 2021 Educational Qualifications
› പ്ലസ്ടു വിജയം അല്ലെങ്കിൽ തുല്യമായ യോഗ്യത
› സർക്കാർ അംഗീകരിച്ച ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കുറഞ്ഞത് 3 മാസത്തെ ദൈർഘ്യമുള്ള ഡിസിഎ
KEPCO Recruitment 2021 Salary Details
കേരള സംസ്ഥാന കോഴി വികസന കോർപ്പറേഷൻ റിക്രൂട്ട്മെന്റ് വഴി ലോവർ ഡിവിഷൻ ക്ലർക്ക് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 9190 രൂപ മുതൽ 15,780 രൂപ വരെ ശമ്പളം ലഭിക്കും.
How To Apply KEPCO Recruitment 2021?
› ആദ്യം ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.
› കേരള പി എസ് സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും അല്ലാത്തവർ അവരവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക.
› പ്രൊഫൈൽ ലോഗിൻ ചെയ്തതിനു ശേഷം നോട്ടിഫിക്കേഷൻ സെലക്ട് ചെയ്യുക.
› സെർച്ച് ബാറിൽ കാറ്റഗറി നമ്പർ 139/2021 എന്ന് സെർച്ച് ചെയ്യുക
› നിങ്ങൾക്ക് ആ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ യോഗ്യത ഉണ്ടെങ്കിൽ അവിടെ apply now എന്ന് കാണിക്കും. അതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |