യുപിഎസി കേന്ദ്ര സായുധ പോലീസ് സേന റിക്രൂട്ട്മെന്റ് 2021 - പ്രധാനപ്പെട്ട വിവരങ്ങൾ പരിശോധിക്കാം
UPAC Recruitment 2021: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPAC) വിവിധ കേന്ദ്ര സേനകളിൽ അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർഥികൾ അവസാന തീയതിയിലേക്ക് മാറ്റിവെക്കാതെ ഉടനെ അപേക്ഷിക്കുക. അവസാന തീയതികളിൽ സെർവർ മന്ദഗതിയിലാകുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ(UPAC) അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകളിലേക്ക് 2021 ഏപ്രിൽ 15 മുതൽ 2021 മെയ് 5 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം. Central Govt ന് കീഴിലാണ് ഒഴിവുകൾ വരുന്നത്. UPAC CAPF റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ഒഴിവുകൾ, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, സിലബസ് തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കുക.
- ബോർഡിന്റെ പേര് : Union Public Service Commission
- ജോലി തരം : Central Government
- ആകെ ഒഴിവുകൾ : 159
- അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി : 15/04/2021
- അവസാന തീയതി : 05/05/2021
- ഔദ്യോഗിക വെബ്സൈറ്റ് : https://www.upsc.gov.in/
UPSC CAPF AC Recruitment 2021 - Vacancy Details
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 5 സുരക്ഷാസേനകളിലായി 159 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
- BSF : 35
- CRPF : 36
- CISF : 67
- ITBP : 20
- SSB : 01
യോഗ്യതാ മാനദണ്ഡങ്ങൾ
UPSC CAPF AC Recruitment 2021 - Age Limit Details
അപേക്ഷ സമർപ്പിക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർഥിയുടെ പ്രായപരിധി 20 വയസ്സിനും 25 വയസ്സിനും ഇടയിൽ ആയിരിക്കണം. ഉദ്യോഗാർത്ഥി 02/08/1996നും 01/08/2001നും ഇടയിൽ ജനിച്ച വ്യക്തികൾ ആയിരിക്കണം.
- പട്ടികജാതി (SC)/ പട്ടികവർഗ്ഗ (ST) വിഭാഗക്കാർക്ക് പരമാവധി 5 വയസ്സ് വരെ വയസ്സിളവ് ലഭിക്കും.
- ഒബിസി വിഭാഗക്കാർക്ക് മൂന്ന് 3 വയസ്സ് വരെ പ്രായപരിധിയിൽ നിന്ന് ലഭിക്കും
- മറ്റ് പിന്നാക്ക വിഭാഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
UPSC CAPF AC Recruitment 2021 - Salary Details
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 56,100 രൂപ മുതൽ 1,77,500 രൂപ വരെയായിരിക്കും മാസം ശമ്പളം ലഭിക്കുക. ശമ്പളത്തിന് പുറമേ മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
UPSC CAPF AC Recruitment 2021 - Educational Qualifications
- സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയിരിക്കണം.
- നിലവിൽ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും CAPF AC അസിസ്റ്റന്റ് കമാൻഡന്റ് റിക്രൂട്ട്മെന്റ്ലേക്ക് അപേക്ഷ നൽകാവുന്നതാണ്.
- സ്ത്രീകൾക്കും പുരുഷന്മാർക്കും CAPF പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്
UPSC CAPF AC Recruitment 2021 -Application Fees
➢ 200 രൂപയാണ് അപേക്ഷ ഫീസ്.
➢ എസ് സി/ എസ് ടി/ വനിതകൾ എന്നീ വിഭാഗക്കാരെ അപേക്ഷ ഓഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
➢ അപേക്ഷാ ഫീസ് അടക്കേണ്ട വ്യക്തികൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏത് ബ്രാഞ്ചിലും പണമായി അല്ലെങ്കിൽ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അടക്കാവുന്നതാണ്.
UPSC CAPF AC Recruitment 2021 - Selection Procedure
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ITBP, BSF, SSB, CISF, CRPF എന്നിവയിലേക്ക് 4 ഘട്ടങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
1. എഴുത്ത് പരീക്ഷ പേപ്പർ I, പേപ്പർ II :
2021 ആഗസ്റ്റ് എട്ടാം തീയതി രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ പേപ്പർ I പരീക്ഷ നടക്കും. ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ പേപ്പർ IIപരീക്ഷ നടക്കും.
2. ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് :
ഫിസിക്കൽ ടെസ്റ്റുകൾ സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമാണ്. അവ ചുവടെയുള്ള വിജ്ഞാപനത്തിൽ പരിശോധിക്കുക. ഇന്റർവ്യൂ റൗണ്ടിലേക്ക് യോഗ്യത നേടുന്നതിന് ഈ ഘട്ടത്തിൽ വിജയിക്കേണ്ടത് അനിവാര്യമാണ്.
3. ഇന്റർവ്യൂ അല്ലെങ്കിൽ പേഴ്സണാലിറ്റി ടെസ്റ്റ് :
ഫിസിക്കൽ,മെഡിക്കൽ പരീക്ഷകൾ വിജയിക്കുന്നവരെ 150ന്റെ ഇന്റർവ്യൂ റൗണ്ടിലേക്ക് വിളിക്കും.
4. അവസാന മെറിറ്റ് പട്ടിക:
മുകളിൽ സൂചിപ്പിച്ചിട്ടുള്ള 3 ഘട്ടങ്ങളിലും ഉദ്യോഗാർത്ഥികൾ നേടിയിട്ടുള്ള മാർക്ക് അടിസ്ഥാനമാക്കി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അന്തിമപട്ടിക പുറത്തിറക്കും. അത് അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്.
How to Apply UPSC CAPF AC Recruitment 2021?
➢ അപേക്ഷ സമർപ്പിക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക. അല്ലെങ്കിൽ www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്ക് അപേക്ഷ നൽകാം.
➢ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് അവരുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പും ക്യാൻസൽ ചെയ്തു വയ്ക്കാൻ നിർദ്ദേശിക്കുന്നു.
➢ ഒന്നിലധികം അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
➢ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ചുവടെ നൽകിയിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് യോഗ്യത ഉണ്ടോ എന്ന് ഉറപ്പുവരുത്തുക.
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |