Indian Navy Sailor Recruitment 2021 - Apply Online For 2500 Sailor Vacancies - AA & SSR Posts

Indian Navy Sailor Recruitment 2021: Indian Navy invites online applications from unmarried male candidates for enrollment as sailors AA & SSR Recruit
Indian Navy Sailor recrutement 2021

ഇന്ത്യൻ നേവിയുടെ 2021 വർഷത്തെ സെയിലർ വിജ്ഞാപനം വന്നു - 2500 ഒഴിവുകൾ

Indian Navy Recruitment 2021: ഇന്ത്യൻ നേവി ആർട്ടിഫിഷർ അപ്രെന്റിസ്(AA) & സീനിയർ സെക്കൻഡറി റിക്രൂട്ട്സ്‌ (SSR) തുടങ്ങിയ തസ്തികളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അവസരം ഉണ്ടായിരിക്കുക.

2500 ഒഴിവുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള  വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.

• ബോർഡ് : Indian Navy

• ജോലി തരം : Central Govt Job

• ജോലിസ്ഥലം : ഇന്ത്യയിലുടനീളം

• തിരഞ്ഞെടുപ്പ് : നേരിട്ടുള്ള നിയമനം

• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി : 26/04/2021

• അവസാന തീയതി : 30/04/2021 05/05/2021

• ഔദ്യോഗിക വെബ്സൈറ്റ് : https://www.joinindiannavy.gov.in/

യോഗ്യത മാനദണ്ഡങ്ങൾ

Indian Navy Sailor Recruitment 2021 - Vacancy Details

ഇന്ത്യൻ നേവി സെയിലർ പോസ്റ്റിലേക്ക് ആകെ 2500 ഒഴിവുകൾ ഉണ്ടാകുമെന്നാണ് വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.

  • ആർട്ടിഫിഷർ അപ്രെന്റിസ്(AA) : 500
  • സീനിയർ സെക്കൻഡറി റിക്രൂട്ട്സ്‌(SSR) : 2000

അവിവാഹിതരായ പുരുഷ ഉദ്യോഗാർഥികളുടെ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

indian navy sailor recrutement 2021

Indian Navy Sailor Recruitment 2021 - Age Limit Details

17 വയസ്സ് മുതൽ 20 വയസ്സ് വരെയാണ് ഇന്ത്യൻ നേവി സെയിലർ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥി 01.02.2001നും 31.07.2004നും ഇടയിൽ ജനിച്ച വ്യക്തികൾ ആയിരിക്കണം.

Indian Navy Sailor Recruitment 2021 - Educational Qualifications

› ആർട്ടിഫിഷർ അപ്രെന്റിസ്(AA) :

60% മാർക്കോടെ പ്ലസ്ടു വിജയം അല്ലെങ്കിൽ മാത്തമാറ്റിക്സ് & ഫിസിക്സ് വിഷയങ്ങളിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി വിജയിക്കണം അതോടൊപ്പം കെമിസ്ട്രി/ ബയോളജി/ കമ്പ്യൂട്ടർ സയൻസ് എന്നീ ഏതെങ്കിലും വിഷയം പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണം.

› സീനിയർ സെക്കൻഡറി റിക്രൂട്ട്സ്‌(SSR) :

സർക്കാർ അംഗീകരിച്ച ഏതെങ്കിലും വിദ്യാഭ്യാസ ബോർഡിൽ നിന്നും പ്ലസ് ടു, മാത്തമാറ്റിക്സ് & ഫിസിക്സും വിഷുയങ്ങളോടൊപ്പം കെമിസ്ട്രി/ ബയോളജി/ കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം പഠിച്ചിരിക്കണം.

Salary Details

പ്രാഥമിക ട്രെയിനിങ് സമയത്ത് 14,600/- രൂപയാണ് മാസം ശമ്പളം ലഭിക്കുക. ട്രെയിനിങ് വിജയകരമായി പൂർത്തീകരിച്ചാൽ പ്രതിമാസം 21,700 രൂപ മുതൽ 69,100 രൂപ വരെ ആയിരിക്കും മാസം ശമ്പളം ലഭിക്കുക. മാസം ലഭിക്കുന്ന ശമ്പളത്തിന് പുറമേ മറ്റ് സർക്കാർ അലവൻസുകളും ലഭിക്കുന്നതാണ്.

  മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ പ്രമോഷൻ ലഭിക്കുകയാണെങ്കിൽ മാസം 47,600 രൂപ മുതൽ 1,51,100 രൂപ വരെ ആയിരിക്കും മാസം ശമ്പളം ലഭിക്കുക. ശമ്പളത്തിന് പുറമേ പ്രതിമാസം 5200 രൂപ സ്റ്റെപ്പന്റ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ നേവിയുടെ സെയിലർ വിജ്ഞാപനം പരിശോധിക്കുക.

Selection Criteria

കോവിഡ് വ്യാപനം രൂക്ഷമായ കാരണത്താൽ അപേക്ഷ അയക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും 10000 പേരെ പ്ലസ് ടു തലത്തിൽ നേടിയ മാർക്ക് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും.

1) എഴുത്ത് പരീക്ഷ

› നേരത്തെ തിരഞ്ഞെടുത്ത 10000 ഉദ്യോഗാർഥികളെ ആയിരിക്കും എഴുത്ത് പരീക്ഷക്ക് വേണ്ടി തിരഞ്ഞെടുക്കുക.

› ഇംഗ്ലീഷ് & ഹിന്ദി ഭാഷകളിൽ ചോദ്യപേപ്പറുകൾ ലഭ്യമാകും

› ഒരു മണിക്കൂർ ആയിരിക്കും എഴുത്ത് പരീക്ഷയുടെ ദൈർഘ്യം

› എഴുത്തുപരീക്ഷയ്ക്ക് ഹാജരാകുന്ന എല്ലാ ഉദ്യോഗാർത്ഥികളെയും ഒരേ ദിവസം തന്നെ ശാരീരിക കാര്യക്ഷമതാ പരിശോധനയ്ക്ക് വിധേയമാക്കും.

2) ശാരീരിക ക്ഷമത പരീക്ഷ

› 7 മിനിട്ട് സമയം കൊണ്ട് 1.6 കിലോമീറ്റർ ഫോട്ടം, 10 പുഷ് അപ്പ് എന്നിവ അടങ്ങുന്നതാണ് ശാരീരിക ക്ഷമത പരീക്ഷ.

› 157 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം. അതോടൊപ്പം 5 സെന്റീമീറ്റർ നെഞ്ച് വികസിപ്പിക്കാൻ സാധിക്കണം.

How to Apply Indian Navy Sailor Recrutement 2021?

› അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവരും യോഗ്യതയുള്ളവരും Apply Now എന്ന ഓപ്ഷൻ ഉപയോഗിച്ചുകൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക. അല്ലെങ്കിൽ ചുവടെ നൽകിയിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തു കൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക

› പുതുതായി അപേക്ഷിക്കുന്നവർ സാധുവായ ഈ-മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ചുകൊണ്ട് രജിസ്റ്റർ ചെയ്യുക. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഇമെയിൽ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

› ഒരു വ്യക്തിയിൽ നിന്നും ഒന്നിൽ കൂടുതൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

› വളരെ വ്യക്തമായ ബാക്ക്ഗ്രൗണ്ടിൽ നീല നിറമുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യുക.

› അപേക്ഷ സമർപ്പിക്കാൻ അടുത്തുള്ള കോമൺ സർവീസ് സെന്റർ(CSC) സന്ദർശിക്കുക. അപേക്ഷിക്കുന്നതിന് 60 + ജി എസ് ടി എന്നിവ അടങ്ങുന്ന അസ്ഥിരമായ ഫീസ് ആണ് ഉള്ളത്.

› കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs