എൽഡി ക്ലർക്ക് തസ്തികകളിൽ വിജ്ഞാപനം വന്നു
KPSC Recruitment 2021: അപെക്സ് സൊസൈറ്റീസ് ഓഫ് കോ-ഓപ്പറേറ്റീവ് സെക്ടർ ഇൻ കേരള, കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന ലോവർ ഡിവിഷൻ ക്ലർക്ക് (LDC) തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ വ്യക്തികൾക്ക് 2021 ഏപ്രിൽ 3 മുതൽ 2021 മെയ് 5 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, ഒഴിവുകൾ, പ്രായപരിധി, തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.
• ഓർഗനൈസേഷൻ : Apex Societies of Co-operative sector in Kerala
• ജോലി തരം : Kerala Govt Job
• വിജ്ഞാപന നമ്പർ : 69/2021
• ആകെ ഒഴിവുകൾ : 05
• ജോലിസ്ഥലം : കേരളത്തിലുടനീളം
• പോസ്റ്റിന്റെ പേര് : എൽഡിസി
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 03/04/2021
• അവസാന തീയതി : 05/05/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://www.keralapsc.gov.in/
Vacancy Details
അപെക്സ് സൊസൈറ്റീസ് ഓഫ് കോ-ഓപ്പറേറ്റീവ് സെക്ടർ ഇൻ കേരള, കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് ആകെ 05 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Age Limit Details
18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായ പരിധി നിശ്ചയിച്ചിരിക്കുന്നത്. അപേക്ഷകർ 02.01.1981 നും 01.01.2003 നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ, അതുപോലെ മറ്റ് പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
Educational Qualifications
1) കൊമേഴ്സ് വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നും കോ ഓപ്പറേഷൻ ഒരു സ്പെഷ്യൽ വിഷയമായി ഡിഗ്രി അല്ലെങ്കിൽ
(B) അംഗീകൃത സർവകലാശാലയിൽ നിന്നും മൂന്ന് വർഷത്തെ ബിഎ/ബിഎസ് സി/ ബികോം ഡിഗ്രി
› എച്ച് ഡി സി അല്ലെങ്കിൽ തത്തുല്യം
(C) കേരള അഗ്രികൾച്ചറൽ സർവ്വകലാശാലയിൽ നിന്നും ബി എസ് സി(കോപ്പറേഷൻ& ബാങ്കിംഗ്) ഡിഗ്രി
2) കേരള സർക്കാർ/ കേന്ദ്ര സർക്കാർ അംഗീകരിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡാറ്റാ എൻട്രി
Salary Details
അപെക്സ് സൊസൈറ്റീസ് ഓഫ് കോ-ഓപ്പറേറ്റീവ് സെക്ടർ ഇൻ കേരള റിക്രൂട്ട്മെന്റ് വഴി ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്കുള്ള തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മാസം 14,140 രൂപ മുതൽ 27,940 രൂപ വരെ ശമ്പളം ലഭിക്കും
Selection Procedure
OMR എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്
How to Apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2021 മെയ് 5ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക.
⬤ മൊബൈലിൽ പഫിൻ ബ്രൗസർ ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്.
⬤PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
⬤ PSC ക്ക് ഇതുവരെ അപേക്ഷിക്കാത്തവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കുക.
⬤ അപേക്ഷിക്കുന്നതിനു മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.
⬤ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |