ഇന്ത്യൻ എയർ ഫോഴ്സ് ഗ്രൂപ്പ് സി സിവിലിയൻ റിക്രൂട്ട്മെന്റ് 2021 - 1524 ഒഴിവുകളിൽ പുതിയ വിജ്ഞാപനം

Indian Air Force Group C Civilian Recruitment 2021 - 1524 Vacancies Now Available @Careerindianairforce. Indian Air Force (IAF) Jobs 2021,Sarkari Indi
Indian Air Force Group 'C' Recrutement 2021

IAF Group C Recruitment 2021: ഇന്ത്യൻ വ്യോമസേനയിൽ സ്റ്റെനോഗ്രാഫർ, മൾട്ടി ടാസ്കിങ് സ്റ്റാഫ്, ലോവർ ഡിവിഷൻ ക്ലർക്ക്, ടൈപ്പിസ്റ്റ് , സ്റ്റോർ കീപ്പർ , കുക്ക്, ഹൗസ് കീപ്പിംഗ് സ്റ്റാഫ്,  തുടങ്ങിയ നിരവധി തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Government Jobs അതുപോലെ Indian Air force Jobs ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക്  ഇത് ഒരു മികച്ച അവസരമായിരിക്കും.  യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 മെയ് 2  2021 ജൂൺ 28 വരെ  അപേക്ഷിക്കാവുന്നതാണ്.  അപേക്ഷിക്കാൻ താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം,  തിരഞ്ഞെടുപ്പ് രീതി തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.

• ഓർഗനൈസേഷൻ : Indian Air Force 

• ജോലി തരം : Central Govt Job

• ആകെ ഒഴിവുകൾ : 1524

• ജോലിസ്ഥലം : ഇന്ത്യയിലുടനീളം 

• പോസ്റ്റിന്റെ പേര് : --

• അപേക്ഷിക്കേണ്ടവിധം : തപാൽ

• അപേക്ഷിക്കേണ്ട തീയതി : 03/04/2021

• അവസാന തീയതി : 02/05/2021 28/06/2021

• ഔദ്യോഗിക വെബ്സൈറ്റ് : https://indianairforce.nic.in/

IAF Group C Recruitment 2021 Vacancy Details

ഇന്ത്യൻ എയർ ഫോഴ്സ് ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലേക്ക് ആകെ 1524 ഒഴിവുകളാണ് ഉള്ളത്. ഏകദേശം ഇന്ത്യയിലെ എല്ലാ കമാൻഡ് യൂണിറ്റുകളിലും ഒഴിവുകൾ വരുന്നുണ്ട്. ഓരോ കമാൻഡ് യൂണിറ്റുകൾക്കും കീഴിൽ വരുന്ന തസ്തികകളുടെ ഒഴിവ് വിവരങ്ങൾ അറിയാനായി ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക. ഓരോ കമാൻഡ് യൂണിറ്റുകളിലും വരുന്ന ഒഴിവുകൾ ചുവടെ.

➠ വെസ്റ്റേൺ എയർ കമാൻഡ് യൂണിറ്റ് : 362 ഒഴിവുകൾ

➠ സതേൺ എയർ കമാൻഡ് യൂണിറ്റ് : 28 ഒഴിവുകൾ

➠ ഈസ്റ്റേൺ എയർ കമാൻഡ് യൂണിറ്റ് : 132 ഒഴിവുകൾ

➠ സെൻട്രൽ എയർ കമാൻഡ് യൂണിറ്റ് : 116 ഒഴിവുകൾ

➠ ട്രെയിനിങ് കമാൻഡ് യൂണിറ്റ് : 407 ഒഴിവുകൾ

➠ മെയിന്റനൻസ് കമാൻഡ് യൂണിറ്റ് : 479 ഒഴിവുകൾ

IAF Group C Recruitment 2021-Educational Qualifications

1. സീനിയർ കമ്പ്യൂട്ടർ ഓപ്പറേറ്റർ

 അംഗീകൃത സർവകലാശാലയിൽ നിന്നും മാത്തമാറ്റിക്സ് അല്ലെങ്കിൽ സ്റ്റാറ്റിക്സിൽ ബിരുദം അതോടൊപ്പം ഇലക്ട്രോണിക് ഡാറ്റാ പ്രോസസ്സിംഗിൽ ഒരു വർഷത്തെ പരിചയം.

2. സൂപ്രണ്ട് (സ്റ്റോർ)

അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം അല്ലെങ്കിൽ തുല്യമായ യോഗ്യത

3. സ്റ്റെനോഗ്രാഫർ ഗ്രേഡ്-II

അംഗീകൃത ബോർഡ് അല്ലെങ്കിൽ സർവകലാശാലയിൽനിന്ന് പന്ത്രണ്ടാം ക്ലാസ് ജയം അല്ലെങ്കിൽ തുല്യത. ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം.

4. ലോവർ ഡിവിഷൻ ക്ലർക്ക്  (LDC)

› അംഗീകൃത ബോർഡിൽനിന്നും പന്ത്രണ്ടാം ക്ലാസ് വിജയം.

› ഇംഗ്ലീഷിൽ 35 വാക്കുകൾ ഒരു മിനിറ്റിൽ അല്ലെങ്കിൽ ഹിന്ദിയിൽ 30 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗത ഉണ്ടായിരിക്കണം.

5. ഹിന്ദി ടൈപ്പിസ്റ്റ്

› അംഗീകൃത ബോർഡിൽനിന്നും പന്ത്രണ്ടാം ക്ലാസ് വിജയം.

› ഇംഗ്ലീഷിൽ 35 വാക്കുകൾ ഒരു മിനിറ്റിൽ അല്ലെങ്കിൽ ഹിന്ദിയിൽ 30 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗത ഉണ്ടായിരിക്കണം.

6. സ്റ്റോർ കീപ്പർ

അംഗീകൃത ബോർഡ് അല്ലെങ്കിൽ സർവ്വകലാശാലയിൽ നിന്നും പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കിൽ തുല്യത

7. സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ(ഓർഡിനറി ഗ്രേഡ്)

› അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ മെട്രിക്കുലേഷൻ അല്ലെങ്കിൽ തുല്യത

› ലൈറ്റ് അതുപോലെ ഹെവി വാഹനങ്ങൾ ഓടിക്കുന്നതിനുള്ള സിവിൽ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം

› ഡ്രൈവിങ്ങിൽ പ്രൊഫഷണൽ സ്കിൽ അതുപോലെ മോട്ടോർ മെക്കാനിസത്തെ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം

› മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം

8. കുക്ക് (ഓർഡിനറി)

ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും മെട്രിക്കുലേഷൻ അല്ലെങ്കിൽ കാറ്ററിങ്ങിൽ ഡിപ്ലോമ

9. പെയിന്റർ (സ്കിൽഡ്)

› അംഗീകൃത ബോർഡ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പത്താം ക്ലാസ് വിജയം

› പെയിന്റർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്

10. കാർപെൻഡർ (സ്കിൽഡ്)

› അംഗീകൃത ബോർഡ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പത്താം ക്ലാസ് വിജയം

› കാർപെൻഡർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്

11. ആയ/ വാർഡ് സഹായിക

› അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ മെട്രിക്കുലേഷൻ അല്ലെങ്കിൽ തുല്യത

› ഒരു വർഷത്തെ പ്രവൃത്തിപരിചയം

12. ഹൗസ് കീപ്പിംഗ് സ്റ്റാഫ് (ഫീമെയിൽ സഫായി വാലി)

› അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ മെട്രിക്കുലേഷൻ അല്ലെങ്കിൽ തുല്യത

13. ഹൗസ് കീപ്പിംഗ് സ്റ്റാഫ്

› അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ മെട്രിക്കുലേഷൻ അല്ലെങ്കിൽ തുല്യത

14. ലൗൻഡ്രിമാൻ

› അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ മെട്രിക്കുലേഷൻ അല്ലെങ്കിൽ തുല്യത

› ഒരു വർഷത്തെ പ്രവർത്തി പരിചയം

15. മെസ്സ് സ്റ്റാഫ്

› അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ മെട്രിക്കുലേഷൻ അല്ലെങ്കിൽ തുല്യത

› ഒരു വർഷത്തെ പ്രവൃത്തിപരിചയം

16. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS)

› അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ മെട്രിക്കുലേഷൻ അല്ലെങ്കിൽ തുല്യത

› ഒരു വർഷത്തെ പ്രവൃത്തിപരിചയം

17. വാർക്കനൈസർ

› അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ മെട്രിക്കുലേഷൻ അല്ലെങ്കിൽ തുല്യത

18. ടൈലർ (സ്കിൽഡ്)

› അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ പത്താം ക്ലാസ് അല്ലെങ്കിൽ തുല്യത

› ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും ടൈലർ ട്രേഡിൽ സർട്ടിഫിക്കറ്റ്

19. ടിൻസ്മിത്ത് (സ്കിൽഡ്)

 › അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ പത്താം ക്ലാസ് അല്ലെങ്കിൽ തുല്യത

› ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും ബന്ധപ്പെട്ട ട്രേഡിൽ സർട്ടിഫിക്കറ്റ്

20. കോപ്പർ സ്മിത്ത് ആൻഡ് ഷീറ്റ് മെറ്റൽ വർക്കർ

› അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ പത്താം ക്ലാസ് അല്ലെങ്കിൽ തുല്യത

› ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും ബന്ധപ്പെട്ട ട്രേഡിൽ സർട്ടിഫിക്കറ്റ്

21. ഫയർമാൻ

› അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം

› സ്റ്റേറ്റ് ഫയർ സർവീസ് അല്ലെങ്കിൽ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഫയർ ഫൈറ്റിംഗ് ട്രെയിനിങ് നേടിയിരിക്കണം.

22. ഫയർ എൻജിൻ ഡ്രൈവർ

› അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം

› ഹെവി വാഹനങ്ങൾ ഓടിച്ച് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം

23. എഫ്.എം.ടി (ഫിറ്റർ മെക്കാനിക്കൽ ട്രാൻസ്പോർട്ട്)

› അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് വിജയം 

› ബന്ധപ്പെട്ട ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്

24. ട്രേഡ്സ്മാൻ മേറ്റ്

› അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം

25. ലെതർ വർക്കർ (സ്കിൽഡ്)

› അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം

› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്

26. ടർണർ (സ്കിൽഡ്)

 › അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം

› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്

27. വയർലെസ് ഓപ്പറേറ്റർ › മെക്കാനിക് HSW ഗ്രേഡ് -II

അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വയർലെസ് ഓപ്പറേറ്റർ മെക്കാനിക്ക് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്.

› 2 വർഷത്തെ പ്രവൃത്തിപരിചയം

IAF Group C Recruitment 2021-Age Limit Details

18 വയസ്സു മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി.

› എസ് സി/ എസ് ടി വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. അംഗ വൈകല്യമുള്ള വ്യക്തികൾക്ക് പത്തുവർഷവും ഇളവ് ലഭിക്കുന്നതാണ്.

› മറ്റ് പിന്നാക്ക സമുദായക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്

Indian Air Force Recruitment 2021 Salary Details

ഇന്ത്യൻ എയർഫോഴ്സ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് സർക്കാർ നിഷ്കർഷിച്ചിട്ടുള്ള ശമ്പളം ലഭിക്കും.

Indian Air Force Recruitment 2021 Selection Procedure

› സ്കിൽ ടെസ്റ്റ് 

› പ്രാക്ടിക്കൽ പരീക്ഷ

› ശാരീരിക യോഗ്യതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്

Indian Air Force Recruitment 2021 Application Fees

ഇന്ത്യൻ എയർ ഫോഴ്സ് ഗ്രൂപ്പ് സി സിവിലിയൻ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാഫീസ് ഒന്നും തന്നെ അടക്കേണ്ടതില്ല

How to Apply Indian Air Force Group C Recruitment 2021?

🔸 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള 18 പേജുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.

🔸 വിജ്ഞാപനം പൂർണമായും പരിശോധിച്ച് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.

🔸 അപേക്ഷിക്കാൻ താല്പര്യമുള്ളവർ വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള അപേക്ഷാഫോം  പ്രിന്റ് എടുക്കുക

🔸 അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള മുഴുവൻ വിവരങ്ങളും പൂരിപ്പിക്കുക

🔸 ഓരോ പോസ്റ്റിലേക്കും അപേക്ഷിക്കാനുള്ള വിലാസങ്ങളുടെ വിശദവിവരങ്ങൾ വിജ്ഞാപനത്തിൽ ലഭ്യമാണ്.

🔸 അപേക്ഷ അയക്കുന്ന എൻവലപ്പ് കവറിനു മുകളിൽ "APPLICATION FOR THE POST OF_______AND CATEGORY_____" എന്ന് എഴുതുക.

Date Exteneded Notification

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs