കേരള പി എസ് സി യുടെ പോലീസ് കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
KPSC Recruitment 2021: പോലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിങ്) ഡിപ്പാർട്ട്മെന്റ് പോലീസ് കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala Police jobs തേടുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ഏപ്രിൽ 21 ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. പ്രത്യേകം ശ്രദ്ധിക്കുക മുസ്ലിം വിഭാഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
⬤ ഓർഗനൈസേഷൻ : Kerala Police Department (India Reserve Battalion Regular Wing)
⬤ കാറ്റഗറി നമ്പർ: 30/2021
⬤ ജോലി തരം : Kerala government Job
⬤ പോസ്റ്റിന്റെ പേര് : പോലീസ് കോൺസ്റ്റബിൾ
⬤ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
⬤ റിക്രൂട്ട്മെന്റ് തരം : ഡയറക്ട് റിക്രൂട്ട്മെന്റ്
⬤ അവസാന തീയതി : 21/04/2021
⬤ ഔദ്യോഗിക വെബ്സൈറ്റ് : www.keralapsc.gov.in
Kerala Police Constable Recruitment 2021: Age Limit Details
18 വയസ്സ് മുതൽ 29 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 02.01.1992 നും 01.01.2003 നും ഇടയിൽ ജനിച്ചവരായിരിക്കണം.
Kerala Police Constable Recruitment 2021: Vacancy Details
നിലവിൽ ആകെ 5 പോലീസ് കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Kerala Police Constable Recruitment 2021: Educational Qualifications
പത്താംക്ലാസ് വിജയിച്ച മുസ്ലിം വിഭാഗക്കാരായ വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്.
ശാരീരിക യോഗ്യതകൾ
⬤ മിനിമം 167 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം.
⬤ നെഞ്ചളവ് 81 സെന്റീമീറ്റർ കൂടാതെ 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം (അതായത് 86 സെന്റീമീറ്റർ വരെ).
A) ദൂരെയുള്ള കാഴ്ച
⬤ വലത് കണ്ണിന് 6/6 snellen
⬤ ഇടതു കണ്ണിന് 6/6 snellen
B) അടുത്തുള്ള കാഴ്ച
⬤ വലത് കണ്ണിനും ഇടത് കണ്ണിനും 0.5 സെന്റീമീറ്റർ
NB: താഴെ കൊടുത്ത 8 ഐറ്റത്തിൽ നിന്നും 5 എണ്ണം വിജയിക്കണം.
⬤ 14 സെക്കൻഡ് സമയം കൊണ്ട് 100 മീറ്റർ ഓട്ടം
⬤ ഹൈജമ്പ് 132.20 സെന്റിമീറ്റർ
⬤ ലോങ്ങ് ജമ്പ് 457.20 സെന്റിമീറ്റർ
⬤ (7264ഗ്രാം) കിലോ ഭാരമുള്ള ഷോട്ട്പുട്ട് 609.60 സെന്റിമീറ്റർ എറിയൽ
⬤ ക്രിക്കറ്റ് ബോൾ എറിയൽ - 6096 സെന്റിമീറ്റർ
⬤ പുൾ അപ്പ് അല്ലെങ്കിൽ ചിന്നിങ് - 8 തവണ
⬤ 1500 മീറ്റർ ഓട്ടം - 5 അഞ്ചുമിനുട്ട് 44 സെക്കൻഡ് കൊണ്ട്
⬤ റോപ്പ് ക്ലൈംബിംഗ് - 365.80 സെന്റീമീറ്റർ
Kerala Police Constable Recruitment 2021: Salary Details
പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് 22,200 രൂപ മുതൽ 48,000 രൂപ വരെ ആയിരിക്കും മാസശമ്പളം ലഭിക്കുക.
Selection Procedure
› എഴുത്ത് പരീക്ഷ
› 13 മിനുട്ട് സമയം കൊണ്ട് 3 കിലോമീറ്റർ ഓട്ടം
› മുകളിൽ സൂചിപ്പിച്ചിട്ടുള്ള ശാരീരിക യോഗ്യത ടെസ്റ്റ്
Kerala Police Constable Recruitment 2021:How to apply?
➤ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി 2021 ഏപ്രിൽ 21 രാത്രി 12 മണി വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
➤ മുസ്ലിം വിഭാഗക്കാരായ ഉദ്യോഗാർഥികൾ മാത്രം അപേക്ഷിക്കുക.
➤ അപേക്ഷിക്കുന്നതിന് മുൻപ് മുകളിൽ കൊടുത്തിട്ടുള്ള യോഗ്യതകൾനേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക
➤ മൊബൈൽ ഫോണിൽ പഫിൻ ബ്രൗസർ വഴിയോ അല്ലെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
➤നിങ്ങൾ ആദ്യമായിട്ടാണ് അപേക്ഷിക്കുന്നത് എങ്കിൽ PSC വൺടൈം രജിസ്ട്രേഷൻ ചെയ്യണം. മുൻപ് രജിസ്ട്രേഷൻ ചെയ്തിട്ടുള്ളവർക്ക് പ്രൊഫൈൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |