സ്വീപ്പർ/സഫായി വാല തസ്തികകളിൽ വിജ്ഞാപനം
Indian Coast Guard Recruitment 2022: ഇന്ത്യൻ കോസ്റ്റ് ഗാർഡ് Enrolled Follower (സ്വീപ്പർ/ സഫായിവാല) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Central government jobs അതുപോലെ Indian cost guard Jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2023 ജനുവരി 5 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ വിശദമായി പരിശോധിക്കാവുന്നതാണ്.
• സ്ഥാപനം : Indian Coast Guard
• ജോലി തരം : Central Govt Job
• ആകെ ഒഴിവുകൾ : 11
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• പോസ്റ്റിന്റെ പേര് : എൻറോൾഡ് ഫോളോവർ (സ്വീപ്പർ/ സഫായിവാല)
• അപേക്ഷിക്കേണ്ടവിധം : തപാൽ
• അപേക്ഷിക്കേണ്ട തീയതി : 2022 ഡിസംബർ 12
• അവസാന തീയതി : 2023 ജനുവരി 5
• ഔദ്യോഗിക വെബ്സൈറ്റ് : www.Indiancoastguard.gov.in
Vacancy Details
ഇന്ത്യൻ കോസ്റ്റ് ഗാർഡ് Enrolled Follower (സ്വീപ്പർ/സഫായിവാല) തസ്തികകളിലേക്ക് ആകെ 11 ഒഴിവുകളാണ് ഉള്ളത്.
› OBC : 04
› UR : 05
› ST: 01
› EWS: 01
Age Limit details
18 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷത്തെ ഇളവ് പ്രായപരിധിയിൽ നിന്നും ലഭിക്കുന്നതാണ്.
Educational Qualification
കേന്ദ്രസർക്കാർ/ സംസ്ഥാന സർക്കാർ അംഗീകരിച്ച ബോർഡിൽ നിന്നും പത്താംക്ലാസ്, ഐടിഐ അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
Salary details
Indian Coast Guard recruitment വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 21700 രൂപ മുതൽ 69100 രൂപ വരെ ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ മറ്റു കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും.
Selection Process
എഴുത്തുപരീക്ഷ, സ്കിൽ പരീക്ഷ, ശാരീരിക യോഗ്യതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
How to Apply
➤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് 2023 ജനുവരി 5 ന് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക.
➤ അപേക്ഷ അയക്കുന്ന കവറിന് മുകളിൽ "APPLICATION FOR THE POST OF ENROLLED FOLLOWER" അപേക്ഷ അയക്കേണ്ട വിലാസം The Commander, (For District Recruitment Officer), No. 1 Coast Guard Dist South Guj, Daman & Diu), Near RGT College, Post Box No. 25, Porbandar - 360 575 (Gujarat
➤ അപേക്ഷ അയക്കുന്നതിനു പ്രത്യേക അപേക്ഷാ ഫീസ് അടയ്ക്കേണ്ട ആവശ്യമില്ല
➤ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.