ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് അവസരം
തിരുവനന്തപുരം ജില്ലയിൽ കൊതുകുജന്യ രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി താൽക്കാലിക നിയമനം നടത്തുന്നു. ഫോഗിംഗ്, സ്പ്രേയിങ് തുടങ്ങിയ കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ദിവസവേതന അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
വിദ്യാഭ്യാസ യോഗ്യത
ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി
18 വയസ്സിനും 45 വയസിനും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് പങ്കെടുക്കാം.
തിരഞ്ഞെടുപ്പ്
ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്
അപേക്ഷിക്കേണ്ട വിധം
› താല്പര്യമുള്ള വ്യക്തികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.
› അഭിമുഖത്തിന് ഹാജരാക്കേണ്ട സ്ഥലം : തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിന് സമീപമുള്ള റ്റി. ബി അസോസിയേഷൻ ഹാൾ
› ഫെബ്രുവരി 2ന് രാവിലെ 9:30 മുതൽ അഭിമുഖം ആരംഭിക്കും.
› കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0471 247 1291