Women Homeguard Hecruitment 2021-Apply offline

Application are invited from Kerala home guards officially out of the recruitment vacancies, interested and eligible candidates Apply offline

ഹോംഗാർഡ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ നിലവിലുള്ള വനിതാ ഹോംഗാർഡുകളുടെ ഒഴിവുകൾ നികത്തുന്നതിന് ഭാഗമായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത പരീക്ഷയുടെയും കായികക്ഷമത പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ജനുവരി 30 ന് മുൻപ് എറണാകുളം ജില്ലയിലെ ഫയർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

പ്രായപരിധി

35 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാവുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

› പത്താം ക്ലാസ് വിജയം.

› ആർമി, നേവി, എയർ ഫോഴ്സ്, പാരാമിലിറ്ററി തുടങ്ങിയ സൈനിക അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, ഫോറസ്റ്റ്, എക്സൈസ്, ജയിൽ തുടങ്ങിയ യൂണിഫോം സർവ്വീസുകളിൽ നിന്നും റിട്ടയർ ചെയ്ത് വ്യക്തികൾ ആയിരിക്കണം.

› പത്താം ക്ലാസ് പാസ്സായവരുടെ അഭാവത്തിൽ ഏഴാം ക്ലാസ് വിജയിച്ചവരെ പരിഗണിക്കും.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിദിനം 765 രൂപ വേതനം ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം

⬤ യോഗ്യരായ വനിത ഉദ്യോഗാർത്ഥികൾക്ക് 2021 ജനുവരി 30 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

⬤ അപേക്ഷ ഫോറം മാതൃക എറണാകുളം ഗാന്ധി നഗറിൽ ഉള്ള ജില്ലാ ഫയർ ഓഫീസിൽ നിന്നും ലഭിക്കും.

⬤ ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല.

⬤ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0484-2207710, 9497920154

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs