കേരള മുനിസിപ്പൽ കോമൺ സർവീസ് ലൈബ്രേറിയൻ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു
Kerala Municipal common service ലൈബ്രറി ഗ്രേഡ് IV പോസ്റ്റിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.Kerala Government jobs അന്വേഷിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഫെബ്രുവരി 3 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
➤ സ്ഥാപനം : Kerala Municipal common service
➤ ജോലി തരം : Kerala government jobs
➤ ആകെ ഒഴിവുകൾ : --
➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
➤ അപേക്ഷിക്കേണ്ട തീയതി : 31/12/2020
➤ അവസാന തീയതി : 03/02/2021
Vacancy Details
ലൈബ്രേറിയൻ ഗ്രേഡ് IV പോസ്റ്റിലേക്ക് കേരളത്തിലെ 12 ജില്ലകളിലും ഒഴിവുകളുണ്ട്.
› തിരുവനന്തപുരം : 03
› പത്തനംതിട്ട : 01
› എറണാകുളം : 02
› കോഴിക്കോട് : 01
› കണ്ണൂർ : 02
› കാസർഗോഡ് : 01
› കൊല്ലം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും ഒഴിവുകളുണ്ട്.നിലവിൽ ഈ ജില്ലകളിലേക്ക് ഉള്ള ഒഴിവുകളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Age Limit Details
18 വയസ്സു മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ 02.01.1984നും 01.01.2002നും ഇടയിൽ ജനിച്ച വ്യക്തികൾ ആയിരിക്കണം. പിന്നാക്ക സമുദായത്തിൽപ്പെട്ട പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക 5 വർഷം പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.
Educational Qualifications
› എസ്എസ്എൽസി കൂടാതെ ലൈബ്രറി സയൻസിൽ ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റ് അല്ലെങ്കിൽ
› എസ്എസ്എൽസി കൂടാതെ ലൈബ്രറി സയൻസിൽ ഡിപ്ലോമ അല്ലെങ്കിൽ
› ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ഡിഗ്രി കൂടാതെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബാച്ചിലർ ഡിഗ്രി.
Salary Details
കേരള മുനിസിപ്പൽ കോമൺ സർവീസ് റിക്രൂട്ട്മെന്റ് വഴി ലൈബ്രേറിയൻ ഗ്രേഡ് IV തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്ക് പ്രതിമാസം 22,200 രൂപ മുതൽ 48,000 രൂപ വരെ ലഭിക്കും
How to Apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
⬤ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഫെബ്രുവരി 3ന് രാത്രി 12 മണിക്ക് മുൻപായി അപേക്ഷിക്കണം.
⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക.