ഊട്ടിയിൽ ഉള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ റേഡിയോ അസ്ട്രോണമി സെന്റർ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
Radio Astronomy Center (RAC) വർക്ക് അസിസ്റ്റന്റ്, സെക്യൂരിറ്റി ഗാർഡ്, അഡ്മിനിസ്ട്രേറ്റീവ് ട്രെയിനി, എഞ്ചിനീയർ ട്രെയിനി, സയന്റിഫിക് അസിസ്റ്റന്റ് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2020 ഡിസംബർ 31 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇവിടെെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
✏️ സഥാപനം : Radio Astronomy Centre(RAC)
✏️ ജോലി തരം : Central Government jobs
✏️ ജോലിസ്ഥലം : ഊട്ടി
✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 08/12/2020
✏️ അവസാന തീയതി : 30/12/2020
Vacancy Details
1. അഡ്മിനിസ്ട്രേറ്റീവ് ട്രെയിനി : 02
2. സെക്യൂരിറ്റി ഗാർഡ് : 02
3. വർക്ക് അസിസ്റ്റന്റ് (മെക്കാനിക്കൽ) : 01
4. വർക്ക് അസിസ്റ്റന്റ് (ലബോറട്ടറി) : 01
5. ട്രേഡ്സ്മാൻ-B (ഇലക്ട്രിക്കൽ) : 01
6. ടെക്നിക്കൽ ട്രെയിനി (ഇലക്ട്രോണിക്സ്) : 02
7. ടെക്നിക്കൽ ട്രെയിനി (ഇലക്ട്രിക്കൽ) : 01
8. സയന്റിഫിക് അസിസ്റ്റന്റ്-B (കമ്പ്യൂട്ടർ) : 01
9. എഞ്ചിനീയർ ട്രെയിനി (ഇലക്ട്രോണിക്സ്) : 02
Age Limit Details
1. അഡ്മിനിസ്ട്രേറ്റീവ് ട്രെയിനി : 28 വയസ്സിന് താഴെ
2. സെക്യൂരിറ്റി ഗാർഡ് : 28 വയസ്സിന് താഴെ
3. വർക്ക് അസിസ്റ്റന്റ് (മെക്കാനിക്കൽ) : 28 വയസ്സിന് താഴെ
4. വർക്ക് അസിസ്റ്റന്റ് (ലബോറട്ടറി) : 28 വയസ്സിന് താഴെ
5. ട്രേഡ്സ്മാൻ-B (ഇലക്ട്രിക്കൽ) : 28 വയസ്സിന് താഴെ
6. ടെക്നിക്കൽ ട്രെയിനി (ഇലക്ട്രോണിക്സ്) : 28 വയസ്സിന് താഴെ
7. ടെക്നിക്കൽ ട്രെയിനി (ഇലക്ട്രിക്കൽ) : 28 വയസ്സിന് താഴെ
8. സയന്റിഫിക് അസിസ്റ്റന്റ്-B (കമ്പ്യൂട്ടർ) : 43 വയസ്സിന് താഴെ
9. എഞ്ചിനീയർ ട്രെയിനി (ഇലക്ട്രോണിക്സ്) : 28 വയസ്സിന് താഴെ
Salary details
1. അഡ്മിനിസ്ട്രേറ്റീവ് ട്രെയിനി : 15000/-
2. സെക്യൂരിറ്റി ഗാർഡ് : 23913/-
3. വർക്ക് അസിസ്റ്റന്റ് (മെക്കാനിക്കൽ) : 23913/-
4. വർക്ക് അസിസ്റ്റന്റ് (ലബോറട്ടറി) : 23913/-
5. ട്രേഡ്സ്മാൻ-B (ഇലക്ട്രിക്കൽ) : 29295/-
6. ടെക്നിക്കൽ ട്രെയിനി (ഇലക്ട്രോണിക്സ്) : 16000/-
7. ടെക്നിക്കൽ ട്രെയിനി (ഇലക്ട്രിക്കൽ) : 16000/-
8. സയന്റിഫിക് അസിസ്റ്റന്റ്-B (കമ്പ്യൂട്ടർ) : 46356/-
9. എഞ്ചിനീയർ ട്രെയിനി (ഇലക്ട്രോണിക്സ്) : 25000/-
Educational Qualifications
1. അഡ്മിനിസ്ട്രേറ്റീവ് ട്രെയിനി :
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം, ടൈപ്പിംഗ്& പേഴ്സണൽ കമ്പ്യൂട്ടറുകളുടെയും ആപ്ലിക്കേഷനുകളുടെയും ഉപയോഗത്തിനുള്ള അറിവ് ഉണ്ടായിരിക്കണം.
2. സെക്യൂരിറ്റി ഗാർഡ് :
i) പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
ii) ഒരു പ്രശസ്ത സ്ഥാപനത്തിലെ പ്രതിരോധ/CAPF/ സെക്യൂരിറ്റി വർക്കിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം
iii) ഫയർ ഫൈറ്റിംഗ് ട്രെയിനിങ്, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്/NCC സർട്ടിഫിക്കറ്റ്/ സിവിൽ ഡിഫൻസ് ട്രെയിനിങ്/ ഹോംഗാർഡ്
iv) പേഴ്സണൽ കംപ്യൂട്ടറുകളുടെയും ആപ്ലിക്കേഷനുകളുടെയും ഉപയോഗത്തെ കുറിച്ചുള്ള അറിവ്.
3. വർക്ക് അസിസ്റ്റന്റ് (മെക്കാനിക്കൽ) :
i) പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത അല്ലെങ്കിൽ
ii) NCVT നൽകുന്ന NTC (ഏതെങ്കിലും മെക്കാനിക്കൽ). കുറഞ്ഞ പരിചയം: ഇടത്തരം/ വലിയ വ്യവസായം/ വർക്ക് ഷോപ്പിൽ രണ്ട് വർഷത്തെ പരിചയം.
4. വർക്ക് അസിസ്റ്റന്റ് (ലബോറട്ടറി) :
i) പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത അല്ലെങ്കിൽ
ii) NCVT നൽകുന്ന NTC (ഏതെങ്കിലും മെക്കാനിക്കൽ). കുറഞ്ഞ പരിചയം: ഒരു പ്രശസ്ത ഇലക്ട്രോണിക്സ് ലബോറട്ടറിയിൽ ഒരു വർഷത്തെ പരിചയം.
5. ട്രേഡ്സ്മാൻ-B (ഇലക്ട്രിക്കൽ) :
NCVT നൽകുന്ന 60 ശതമാനം മാർക്കോടെ NTC(ഇലക്ട്രിക്കൽ) അല്ലെങ്കിൽ NCVT നൽകുന്ന മൊത്തത്തിൽ 60 മാർക്കോടെ NAC. B ഇലക്ട്രിക്കൽ ലൈസൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. കുറഞ്ഞത് രണ്ടു വർഷത്തെ പരിചയം.
6. ടെക്നിക്കൽ ട്രെയിനി (ഇലക്ട്രോണിക്സ്) :
B.Sc (ഫിസിക്സ്/ ഇലക്ട്രോണിക്സ്). ഇലക്ട്രോണിക്സിൽ ഡിപ്ലോമ (ECE) കൂടാതെ ഇലക്ട്രിക്കൽ (EEE)
7. ടെക്നിക്കൽ ട്രെയിനി (ഇലക്ട്രിക്കൽ) :
ഇലക്ട്രിക്കൽ& ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമ
8. സയന്റിഫിക് അസിസ്റ്റന്റ്-B (കമ്പ്യൂട്ടർ) :
i) മുഴുവൻ സമയ B.Sc (കമ്പ്യൂട്ടർ സയൻസ്) അല്ലെങ്കിൽ 60% മാർക്കോടെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡിപ്ലോമ.
ii)പേഴ്സണൽ കംപ്യൂട്ടറുകളുടെയും അതിന്റെ ആപ്ലിക്കേഷനുകളുടെയും ഉപയോഗത്തെ കുറിച്ചുള്ള അറിവ്. പരിചയം: 1 മുതൽ 2 വർഷത്തെ പരിചയം.
9. എഞ്ചിനീയർ ട്രെയിനി (ഇലക്ട്രോണിക്സ്) :
മുഴുവൻസമയ BE/B.Tech. അംഗീകൃത ഇൻസ്റ്റ്യൂട്ട് അല്ലെങ്കിൽ സർവ്വകലാശാലയിൽ നിന്നും ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദം.
തിരഞ്ഞെടുപ്പ് പ്രക്രിയ
എഴുത്തുപരീക്ഷ, ഓൺലൈൻ പരീക്ഷ,സ്കിൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
എങ്ങനെ അപേക്ഷിക്കാം?
➤ താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഡിസംബർ 31 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
➤ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥകൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
➤ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.