കേരള യൂണിവേഴ്സിറ്റി തോട്ടംതൊഴിലാളി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി വിഭാഗത്തിലെ ബൊട്ടാണിക്കൽ ഗാർഡൻ/ ഫാമിലെ പ്രവർത്തികൾ ചെയ്യുന്നതിനായി തോട്ടം തൊഴിലാളിയെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ജനുവരി 01ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. 89 ദിവസത്തേക്ക് കരാറടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
⬤ സ്ഥാപനം : Kerala University
⬤ ജോലി തരം : Kerala government
⬤ പോസ്റ്റിന്റെ പേര് : തോട്ടം തൊഴിലാളി
⬤ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓഫ്‌ലൈൻ
⬤ അവസാന തീയതി : 01/01/2021
⬤ ഔദ്യോഗിക വെബ്സൈറ്റ് : www.keralauniversity.ac.in
Age Limit details
18 വയസ്സു മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പിന്നാക്കവിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് നിയമപ്രകാരമുള്ള വയസ്സ് ഇളവ് ലഭിക്കുന്നതാണ്, അതിനുവേണ്ടി ആവശ്യമായ രേഖകൾ ഹാജരാക്കേണ്ടതാണ്.
Educational Qualifications
1)എഴുത്തും വായനയും അറിഞ്ഞിരിക്കണം
2) ഫാം/ നഴ്സറി ജോലിയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.ഫാം മെഷീൻ ഉപയോഗിക്കാൻ അറിയുന്നവർക്ക് മുൻഗണന ലഭിക്കും.
How to apply?
➤ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ജനുവരി 1 വൈകീട്ട് 4 മണിക്ക് മുൻപ് നേരിട്ടോ തപാൽ മുഖേനയോ കാര്യവട്ടത്തെ ബോട്ടണി വിഭാഗം ഓഫീസിൽ ലഭിക്കേണ്ടതാണ്.
➤ അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത,ജനനത്തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടതാണ്.
➤ അപേക്ഷ സമർപ്പിക്കേണ്ട വിലാസം : Department of Botany, University of Kerala Kariavattom, Thiruvananthapuram 695 581 Kerala, India
➤ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 8547313703
➤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക