കേരള പോലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻസ്) ഒഴിവുകളിലേക്ക് അപേക്ഷ
കേരള psc സ്പെഷൽ റിക്രൂട്ട്മെന്റ് വഴി പോലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻസ്) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. Kerala government jobs തേടുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജനുവരി 20ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
⬤ സ്ഥാപനം : Kerala Police Service
⬤ CATEGORY NO: 337/2020
⬤ ജോലി തരം : Kerala government
⬤ പോസ്റ്റിന്റെ പേര് : Police constable (telecommunications)
⬤ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
⬤ റിക്രൂട്ട്മെന്റ് തരം : PSC Recruitment
⬤ അവസാന തീയതി : 20/01/2021
⬤ ഔദ്യോഗിക വെബ്സൈറ്റ് : www.keralapsc.gov.in
പ്രായപരിധി
18 വയസ്സു മുതൽ 31 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
ഒഴിവുകളുടെ വിവരങ്ങൾ
നിലവിൽ ആകെ 5 ഒഴിവുകളിലേക്ക് ആണ് കേരള പോലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻസ്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത
1) ജനറൽ :
എസ്എസ്എൽസി വിജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
2) സാങ്കേതികം :
ഇൻഫോർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ/ ഇലക്ട്രിക്കൽ എൻജിനീയറിങ്/ ടെലികമ്മ്യൂണിക്കേഷൻസ്/ ഇലക്ട്രോണിക്സ്/ ടിവി/ റേഡിയോ എന്നിവയിൽ സാങ്കേതിക വിദ്യാഭ്യാസം
ശമ്പള വിവരങ്ങൾ
പോലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻസ്) തസ്തികയിലേക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 22200 മുതൽ 48000 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
➤ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി 2021 ജനുവരി 20 രാത്രി 12 മണി വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
➤ അപേക്ഷിക്കുന്നതിനു മുകളിൽ കൊടുത്തിട്ടുള്ള യോഗ്യതകൾനേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക
➤ മൊബൈലിൽ പഫിൻ ബ്രൗസർ വഴിയോ അല്ലെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയും നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്
➤നിങ്ങൾ ആദ്യമായിട്ടാണ് അപേക്ഷിക്കുന്നത് എങ്കിൽ PSC വൺടൈം രജിസ്ട്രേഷൻ ചെയ്യണം മറ്റുള്ളവർ പ്രൊഫൈൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.