കേരള ഹൈക്കോടതി കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
Kerala High Court കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.താഴെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയവ നിങ്ങൾ നേടിയാൽ 2021 ജനുവരി 4 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
✏️ സഥാപനം : Kerala High Court
✏️ വിജ്ഞാപന നമ്പർ : 22/2020
✏️ പോസ്റ്റിന്റെ പേര് : കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II
✏️ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 14/12/2020
✏️ അവസാന തീയതി : 04/01/2021
ഒഴിവുകളുടെ വിവരങ്ങൾ
കേരള ഹൈക്കോടതി കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്ക് ആകെ 07 ഒഴിവുകളുണ്ട്.
പ്രായപരിധി വിവരങ്ങൾ
➤ അപേക്ഷിക്കുന്ന വ്യക്തി 02/01/1984 നും 01/01/2002 നും ഇടയിൽ ജനിച്ച വ്യക്തി ആയിരിക്കണം.
➤ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് അഞ്ച് വർഷത്തെ ഇളവ് ലഭിക്കും.
➤ ഒബിസി വിഭാഗക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കും
പ്രതിമാസ ശമ്പളം
കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് വഴി കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 20000 രൂപ മുതൽ 45800 രൂപ വരെ ശമ്പളം ലഭിക്കും
വിദ്യാഭ്യാസ യോഗ്യത
➤ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
➤ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ KGTE. നിർബന്ധം : കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
അപേക്ഷാഫീസ്
⬤ UR/OBC വിഭാഗക്കാർക്ക് 500 രൂപ
⬤ SC/ST &PWD വിഭാഗക്കാർക്ക് അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല
⬤ അപേക്ഷകർക്ക് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്
അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഡിസംബർ 14 മുതൽ 2021 ജനുവരി 4 വരെ കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
◾️ അപേക്ഷ സമർപ്പിക്കുന്നതിനും മുൻപ് അപേക്ഷകർ നിർബന്ധമായും വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.