കേരള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള psc കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. Kerala government jobs തേടുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഡിസംബർ 30ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
⬤ സ്ഥാപനം : Kerala Administrative Tribunal
⬤ CATEGORY NO: 275/2020
⬤ ജോലി തരം : Kerala government
⬤ പോസ്റ്റിന്റെ പേര് : ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്
⬤ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
⬤ റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം
⬤ അവസാന തീയതി : 30/12/2020
⬤ ഔദ്യോഗിക വെബ്സൈറ്റ് : www.keralapsc.gov.in
പ്രായപരിധി
18 വയസ്സു മുതൽ 36 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 02.01.1984 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
ഒഴിവുകളുടെ വിവരങ്ങൾ
ആകെ 05 ഒഴിവുകളിലേക്ക് ആണ് കേരള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത
1) കുറഞ്ഞത് ഏഴാംക്ലാസ് വിജയിച്ചിരിക്കണം
2) സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് കൂടാതെ ബാഡ്ജും
3) ലൈറ്റ് മോട്ടോർ വാഹനങ്ങൾ നന്നായി ഓടിക്കാൻ കഴിയണം.(കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രാക്ടിക്കൽ പരീക്ഷ നടത്തും)
ശമ്പള വിവരങ്ങൾ
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18000 മുതൽ 41500 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
➤ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി 2020 ഡിസംബർ 30 രാത്രി 12 മണി വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
➤ അപേക്ഷിക്കുന്നതിനു മുൻപ് കൊടുത്തിട്ടുള്ള യോഗ്യതകൾനേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക
➤ മൊബൈലിൽ പഫിൻ ബ്രൗസർ വഴിയോ അല്ലെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയും നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്
➤നിങ്ങൾ ആദ്യമായിട്ടാണ് അപേക്ഷിക്കുന്നത് എങ്കിൽ PSC വൺടൈം രജിസ്ട്രേഷൻ ചെയ്യണം മറ്റുള്ളവർ പ്രൊഫൈൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.