BECIL latest free job alert recruitment 2020-LDC, UDC, DEO, junior Warden and other vacancies

Broadcast engineering consultants India Limited officially out of the recruitment notification LDC, UDC, data entry operator apply through online

BECIL റിക്രൂട്ട്മെന്റ് 2020- 8 തസ്തികകളിൽ വിജ്ഞാപനം വന്നു

BECIL വിവിധ തസ്തികകളിലായി 22 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഡിസംബർ 27നു മുൻപ് അപേക്ഷ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ.

✏️ സഥാപനം : ബ്രോഡ്കാസ്റ്റ് എൻജിനീയറിംഗ് കൺസൾട്ടന്റ് ഇന്ത്യാ ലിമിറ്റഡ്

✏️ ജോലി തരം : കേന്ദ്ര സർക്കാർ

✏️ വിജ്ഞാപന നമ്പർ : File No. BECIL/HR/AIIMS Guwahati/Advt.2020/39

✏️ ആകെ ഒഴിവുകൾ : 22

✏️ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ

✏️ അവസാന തീയതി : 27/12/2020

✏️ ഒഫീഷ്യൽ വെബ്സൈറ്റ് : https://www.becil.com/

ഒഴിവുകളുടെ വിവരങ്ങൾ

ആകെ 22 ഒഴിവുകളിലേക്ക് ആണ് BECIL അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു തസ്തികയിലേക്കുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

1. പ്രോഗ്രാം അസിസ്റ്റന്റ് (UDC): 01

2. ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 03

3. ലോവർ ഡിവിഷൻ ക്ലർക്ക് (LDC) : 02

4. ഓഫീസ് അറ്റൻഡന്റ്/MTS : 03

5. ലാബ് അറ്റൻഡന്റ് : 03

6.  അനാട്ടമി ഡിസിഷൻ ഹാൾ അറ്റൻഡന്റ് (ലാബ് അറ്റൻഡന്റ്) : 02

7. ലബോറട്ടറി അസിസ്റ്റന്റ് : 04

8. ജൂനിയർ വാർഡൻ : പുരുഷൻ-2,  സ്ത്രീ-2

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

1. പ്രോഗ്രാം അസിസ്റ്റന്റ് (UDC):

ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം

2. ഡാറ്റാ എൻട്രി ഓപ്പറേറ്റർ :

ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും 10+2, കമ്പ്യൂട്ടർ പരിജ്ഞാനം.

3. ലോവർ ഡിവിഷൻ ക്ലർക്ക് (LDC) :

ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും 10+2, കമ്പ്യൂട്ടർ പരിജ്ഞാനം.

4. ഓഫീസ് അറ്റൻഡന്റ്/MTS :

അംഗീകൃത സ്കൂളിൽ നിന്നും എട്ടാംക്ലാസ് വിജയം.എട്ടാം ക്ലാസ് പാസ്സായവരുടെ അസാന്നിധ്യത്തിൽ പത്താംക്ലാസ് വിജയിച്ചവരെയും പരിഗണിക്കും.

5. ലാബ് അറ്റൻഡന്റ് :

ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും 10+2 സയൻസ്

6.  അനാട്ടമി ഡിസിഷൻ ഹാൾ അറ്റൻഡന്റ് (ലാബ് അറ്റൻഡന്റ്) :

ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും 10+2 സയൻസ്

7. ലബോറട്ടറി അസിസ്റ്റന്റ് :

B.Sc. (MLT) അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും.

8. ജൂനിയർ വാർഡൻ :

ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും 10+2

NB : ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം വായിച്ചു നോക്കുക.

ശമ്പള വിവരങ്ങൾ

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളം വിവരങ്ങൾ ചുവടെ

1. പ്രോഗ്രാം അസിസ്റ്റന്റ് (UDC): 19032/-

2. ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 17498/-

3. ലോവർ ഡിവിഷൻ ക്ലർക്ക് (LDC) : 17498/-

4. ഓഫീസ് അറ്റൻഡന്റ്/MTS : 15400/-

5. ലാബ് അറ്റൻഡന്റ് : 17498/-

6.  അനാട്ടമി ഡിസിഷൻ ഹാൾ അറ്റൻഡന്റ് (ലാബ് അറ്റൻഡന്റ്) : 17498/-

7. ലബോറട്ടറി അസിസ്റ്റന്റ് : 17498/-

8. ജൂനിയർ വാർഡൻ : 17498/-

അപേക്ഷാഫീസ് വിവരങ്ങൾ

▪️ ജനറൽ/OBC/Ex-serviceman/ വനിതകൾ : 750 രൂപ 

▪️ SC/ST/EWS/PH : 450 രൂപ 

▪️ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.

How to Apply

➤ യോഗ്യരായ ഉദ്യോഗാർഥികൾ ഡിസംബർ 27 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക.

➤ ചുവടെ കൊടുത്തിട്ടുള്ള Apply now എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

➤ നിങ്ങൾ ഏതു പോസ്റ്റിനാണ് അപേക്ഷിക്കുന്നത് ആ പോസ്റ്റ് തിരഞ്ഞെടുക്കുക.

➤ തുടർന്നുവരുന്ന ഭാഗത്തിൽ നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ടൈപ്പ് ചെയ്യുക.

➤ വിദ്യാഭ്യാസ യോഗ്യത/ പ്രവർത്തിപരിചയം എന്നിവ ടൈപ്പ് ചെയ്യുക.

➤ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്,  ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എസ്എസ്എൽസി ബുക്ക്,ജാതി സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.

➤ നിങ്ങൾ ഇതുവരെ കൊടുത്തതിൽ എന്തെങ്കിലും അപാകതകൾ ഉണ്ടോ എന്ന് പരിശോധിക്കുക.

➤ തുടർന്ന് അപേക്ഷാ ഫീസ് അടക്കുക.

➤ അപേക്ഷാഫോം ഭാവിയിലെ ആവശ്യങ്ങൾക്കായി പ്രിന്റ് ചെയ്ത് സൂക്ഷിക്കുക.

➤ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കി അപേക്ഷ സമർപ്പിക്കാൻ അർഹതയുണ്ടെന്ന് ഉറപ്പുവരുത്തുക. 

Notification 

Applly now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs