മഹാരാജാസ് കോളേജിൽ വിവിധ തസ്തികകളിൽ അഭിമുഖം വഴി നിയമനം
എറണാകുളം മഹാരാജാസ് ഓട്ടോണമസ് കോളേജിലെ UG/PG സെമസ്റ്റർ പരീക്ഷ അനുബന്ധ ജോലികൾക്കായി കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ,ഓഫീസ് അറ്റൻഡർ തുടങ്ങിയ തസ്തികകളിൽ നിയമനം നടത്തുന്നു. ഇന്റർവ്യൂ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
ഒഴിവുകളുടെ വിവരങ്ങൾ
ആകെ 11 ഒഴിവുകളിലേക്ക് ആണ് മഹാരാജാസ് ഓട്ടോണമസ് കോളേജ് നിയമനം നടത്തുന്നത്
➤ ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 07
➤ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ : 02
➤ ഓഫീസ് അറ്റൻഡന്റ് : 02
വിദ്യാഭ്യാസ യോഗ്യത
➤ ഡാറ്റാ എൻട്രി ഓപ്പറേറ്റർ :
അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ
➤ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ :
ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ
➤ ഓഫീസ് അറ്റൻഡന്റ് :
പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം
അപേക്ഷിക്കേണ്ടവിധം
➤ യോഗ്യരായ ഉദ്യോഗാർഥികൾ 2020 നവംബർ പത്തിന് രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
➤ മുകളിൽ കൊടുത്ത വിദ്യാഭ്യാസയോഗ്യതക്ക് പുറമേ ഓട്ടോണമസ് കോളേജുകളിലെ പരീക്ഷാ സെക്ഷനുകളിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
➤ കൂടുതൽ വിവരങ്ങൾക്ക് principal@maharajas.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
➤ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0484-2352838,2363038