കേരള മുനിസിപ്പൽ കോമൺ സർവീസ് PSC വഴി ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള psc കേരള മുനിസിപ്പൽ കോമൺ സർവീസിന് കീഴിൽ ഡ്രൈവർ തസ്തികയിലേക്ക് വിജ്ഞാപനം പുറത്തിറക്കി. Kerala government jobs തേടുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഡിസംബർ 2ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
⬤ സ്ഥാപനം : Kerala Municipal common service
⬤ CATEGORY NO: 146/2020
⬤ ജോലി തരം : Kerala government
⬤ പോസ്റ്റിന്റെ പേര് : ഡ്രൈവർ Gr II
⬤ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈ
⬤ റിക്രൂട്ട്മെന്റ് തരം : PSC Recruitment
⬤ അവസാന തീയതി : 02/12/2020
⬤ ഔദ്യോഗിക വെബ്സൈറ്റ് : www.keralapsc.gov.in
പ്രായപരിധി
18 വയസ്സു മുതൽ 36 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 02.01.1984 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
ഒഴിവുകളുടെ വിവരങ്ങൾ
നിലവിൽ ആകെ രണ്ട് ഒഴിവുകളിലേക്ക് ആണ് കേരള മുനിസിപ്പൽ കോമൺ സർവീസ് കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത
1) മലയാളത്തിലോ തമിഴിലോ അല്ലെങ്കിൽ കന്നടയിലോ സാക്ഷരത ഉണ്ടായിരിക്കണം.
2) മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്,ഹെവി ഡ്യൂട്ടി വാഹനങ്ങൾ ഓടിക്കുന്നതിൽ മൂന്ന് വർഷത്തെ പരിചയം.
3) ഹെവി ഡ്യൂട്ടി വാഹനങ്ങൾ ഓടിക്കുന്നതിൽ പ്രാവീണ്യം.
4) മികച്ച ശാരീരികക്ഷമതയും മെഡിക്കൽ യോഗ്യതകളും ഉണ്ടായിരിക്കണം.
ശമ്പള വിവരങ്ങൾ
പ്യൂൺ തസ്തികയിലേക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18000 മുതൽ 41500 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
➤ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി 2020 ഡിസംബർ 2 രാത്രി 12 മണി വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
➤ അപേക്ഷിക്കുന്നതിനു മുകളിൽ കൊടുത്തിട്ടുള്ള യോഗ്യതകൾനേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക
➤ മൊബൈലിൽ പഫിൻ ബ്രൗസർ വഴിയോ അല്ലെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയും നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്
➤നിങ്ങൾ ആദ്യമായിട്ടാണ് അപേക്ഷിക്കുന്നത് എങ്കിൽ PSC വൺടൈം രജിസ്ട്രേഷൻ ചെയ്യണം മറ്റുള്ളവർ പ്രൊഫൈൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.