കേരള വാട്ടർ അതോറിറ്റി ഓപ്പറേറ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള വാട്ടർ അതോറിറ്റി ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഡിസംബർ 23 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഒഴിവുകളുടെ എണ്ണം
കേരള വാട്ടർ അതോറിറ്റി കേരളത്തിലെമ്പാടുമായി 88 ഓപ്പറേറ്റർ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പ്രായപരിധി
⬤ 19 വയസ്സു മുതൽ 36 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ 02/01/1984 നും 01/01/2001നും ഇടയിൽ ജനിച്ച വ്യക്തികൾ ആയിരിക്കണം.
⬤ പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
ശമ്പള വിവരങ്ങൾ
കേരള വാട്ടർ അതോറിറ്റി റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 20100 രൂപമുതൽ 53300 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കും
വിദ്യാഭ്യാസ യോഗ്യത
1. എസ്എസ്എൽസി വിജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
2. മെക്കാനിക്ക് വിഭാഗത്തിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (മോട്ടോർ വെഹിക്കിൾ/ ഇലക്ട്രീഷ്യൻ)
അപേക്ഷ സമർപ്പിക്കേണ്ട വിധം
⬤ യോഗ്യരായ ഉദ്യോഗാർഥികൾ ഡിസംബർ 23 രാത്രി 12 മണിക്ക് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.
⬤ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്ത വ്യക്തികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ
⬤ കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും വിജ്ഞാപനം പരിശോധിക്കുക