കേരള ടെക്സ്റ്റൈൽസ് കോർപ്പറേഷൻ ലിമിറ്റഡിന് കീഴിൽ അവസരം
കേരള ടെക്സ്റ്റൈൽസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ എടരിക്കോട് സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലേക്ക് വർക്കർ ട്രെയിനി ഇലക്ട്രിക്കൽ, മെയിന്റനൻസ് എന്നീ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാറിന് കീഴിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ നവംബർ 20 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി എന്നിവ പരിശോധിക്കാവുന്നതാണ്.
✏️ സഥാപനം : Kerala state Textiles Corporation Limited
✏️ ജോലി തരം : Kerala government Jobs
✏️ വിജ്ഞാപനം നമ്പർ : N/A
✏️ ജോലിസ്ഥലം : കേരളം
✏️ അപേക്ഷിക്കേണ്ടവിധം : തപാൽ
✏️ അപേക്ഷിക്കേണ്ട തീയതി : 07/12/2020
✏️ അവസാന തീയതി : 20/11/2020
Vacancy Details
1) വർക്കർ ട്രെയിനി ഇലക്ട്രിക്കൽ : 01
2) മെയിന്റനൻസ് : 03
Age limit details
⬤ ജനറൽ/UR വിഭാഗക്കാർക്ക് 18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി.
⬤ SC/ST/OBC വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.
Educational qualifications
ITI-NTC ഇലക്ട്രീഷ്യൻ/ ഫിറ്റർ (2 വർഷത്തെ കോഴ്സ്)
Salary details
ആറുമാസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിദിനം 275 രൂപ ലഭിക്കും.
How to apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് നവംബർ 20 വരെ തപാൽ വഴി അപേക്ഷിക്കാം.
⬤ അപേക്ഷകർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി/ മതം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ചുവടെ കൊടുത്തിട്ടുള്ള വിലാസത്തിൽ തപാൽ വഴി അയക്കേണ്ടതാണ്.
⬤ അപേക്ഷിക്കേണ്ട വിലാസം പുതുപ്പറമ്പ് പോസ്റ്റ്, എടരിക്കോട്, മലപ്പുറം ജില്ല,കേരളം-676 501
⬤ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9048206016,9995832998