Kerala Police Finger Print Searcher Recruitment 2024 - Apply online

Apply for the Kerala PSC Finger Print Searcher 2024 vacancies in Kerala Police. Explore eligibility criteria, application process, and important dates
Apply for the Kerala PSC Finger Print Searcher 2024 vacancies in Kerala Police. Explore eligibility criteria, application process, and important dates for this coveted government job

കേരള PSC കേരള പോലീസിന് (ഫിംഗർ പ്രിന്റ് ബ്യൂറോ) കീഴിൽ ഫിംഗർ പ്രിന്റ് സെർച്ചർ  തസ്തികയിലേക്ക് വിജ്ഞാപനം പുറത്തിറക്കി. Kerala government jobs തേടുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2024 സെപ്റ്റംബർ 4ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. 

പ്രായപരിധി

18 വയസ്സു മുതൽ 36 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 02.01.1988 നും 01.01.2006 നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

ഒഴിവുകളുടെ വിവരങ്ങൾ

ഫിംഗർ പ്രിന്റ് സെർച്ചർ തസ്തികയിലേക്കുള്ള ഒഴിവുകളുടെ കൃത്യമായ വിവരങ്ങൾ ഉടൻതന്നെ പ്രസിദ്ധീകരിക്കും.

വിദ്യാഭ്യാസ യോഗ്യത

1) ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും കെമിസ്ട്രി അല്ലെങ്കിൽ ഫിസിക്സ് ഐച്ഛിക വിഷയമായി നേടിയിട്ടുള്ള BSc ബിരുദം.

2) മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം.

ശമ്പള വിവരങ്ങൾ

ഫിംഗർ പ്രിന്റ് സെർച്ചർ തസ്തികയിലേക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 43400 മുതൽ 91200 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം

➤ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി 2024 സെപ്റ്റംബർ 4 രാത്രി 12 മണി വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.

➤ അപേക്ഷിക്കുന്നതിനു മുകളിൽ കൊടുത്തിട്ടുള്ള യോഗ്യതകൾനേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക

➤ മൊബൈലിൽ പഫിൻ ബ്രൗസർ വഴിയോ അല്ലെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയും നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്

➤നിങ്ങൾ ആദ്യമായിട്ടാണ് അപേക്ഷിക്കുന്നത് എങ്കിൽ PSC വൺടൈം രജിസ്ട്രേഷൻ ചെയ്യണം മറ്റുള്ളവർ പ്രൊഫൈൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs