കേരള ഹൈക്കോടതി ഓഫീസ് ഗാർഡ്നർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Kerala High Court ഗാർഡ്നർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala government jobs ന് വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.താഴെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയവ നിങ്ങൾ നേടിയാൽ 2020 ഡിസംബർ 15 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
✏️ സഥാപനം : Kerala High Court
✏️ വിജ്ഞാപന നമ്പർ : 21/2020
✏️ പോസ്റ്റിന്റെ പേര് : ഗാർഡനർ
✏️ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 16/11/2020
✏️ അവസാന തീയതി : 15/12/2020
ഒഴിവുകളുടെ വിവരങ്ങൾ
കേരള ഹൈക്കോടതി ഗാർഡ്നർ തസ്തികയിലേക്ക് ആകെ 03 ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യതകൾ നേടിയാൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പ്രായപരിധി വിവരങ്ങൾ
▪️ 18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
പ്രതിമാസ ശമ്പളം
കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 17000 രൂപ മുതൽ 37500 രൂപ വരെ ശമ്പളം ലഭിക്കും
വിദ്യാഭ്യാസ യോഗ്യത
1. എസ്എസ്എൽസി വിജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
2. ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും ഗാർഡനിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ VHSE- nursery management and ornamental gardening അല്ലെങ്കിൽ VHSE അഗ്രികൾച്ചർ(പ്ലാന്റ് പ്രൊട്ടക്ഷൻ) അല്ലെങ്കിൽ VHSE അഗ്രികൾച്ചർ
അപേക്ഷാഫീസ്
⬤ UR വിഭാഗക്കാർക്ക് 450 രൂപ
⬤ SC/ST&PWD വിഭാഗക്കാർക്ക് അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല
⬤ അപേക്ഷകർക്ക് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്
അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 നവംബർ 16 മുതൽ ഡിസംബർ 15 വരെ കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
◾️ അപേക്ഷ സമർപ്പിക്കുന്നതിനും മുൻപ് അപേക്ഷകർ നിർബന്ധമായും വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.