IGI ഏവിയേഷൻ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് 590 കസ്റ്റമർ സർവീസ് ഏജന്റ് തസ്തികയിൽ വിജ്ഞാപനം
IGI aviation Service Private Limited കസ്റ്റമർ സർവീസ് ഏജന്റ് ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ വ്യക്തികൾക്ക് 2020 ഡിസംബർ 30 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
✏️ സഥാപനം : IGI Aviation services Private Limited
✏️ ജോലി തരം : Private
✏️ വിജ്ഞാപന നമ്പർ : N/A
✏️ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
✏️ ജോലിസ്ഥലം : ഇന്ത്യയിലുടനീളം
✏️ അവസാന തീയതി : 30/12/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : www.igiaviationdelhi.com
Vacancy Details
IGI എവിയേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് കസ്റ്റമർ സർവീസ് ഏജന്റ് തസ്തികയിലേക്ക് ആകെ 590 ഒഴിവുകളുണ്ട്.
Age Limit details
18 വയസ് മുതൽ 30 വയസ്സു വരെയുള്ള വ്യക്തികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക.
Salary details
IGI എവിയേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി കസ്റ്റമർ സർവീസ് ഏജന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 15000 മുതൽ 25000 രൂപ വരെ ശമ്പളം ലഭിക്കും
Educational Qualifications
ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും 10+2 അല്ലെങ്കിൽ ഉയർന്ന യോഗ്യത.
Application Fees details
അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഉദ്യോഗാർത്ഥികൾ 350 രൂപ പരീക്ഷാഫീസ് ആയി അടക്കണം. അടച്ച അപേക്ഷാഫീസ് യാതൊരുകാരണവശാലും തിരികെ ലഭിക്കുന്നതല്ല.
തിരഞ്ഞെടുപ്പ്
➤ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ നിയമിക്കുക.
➤ കേരളത്തിൽ കൊച്ചിയിൽ പരീക്ഷ കേന്ദ്രം ഉണ്ട്.
How to Apply
⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഡിസംബർ 30 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം
⬤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണ്ണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.