ദേവസ്വം ബോർഡിന് കീഴിൽ അവസരം
മകര വിളക്ക് അടിയന്തിരങ്ങളോട് അനുബന്ധിച്ച് ശബരിമലയിൽ ദിവസ വേദന വ്യവസ്ഥയിൽ ജോലി ചെയ്യാൻ ആഗ്രഹമുള്ള ഹിന്ദുക്കളായ പുരുഷന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള അപേക്ഷകർ 2020 ഒക്ടോബർ 19ന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം.
⬤ ബോർഡിന്റെ പേര് : Travancore devaswom board
⬤ ജോലിസ്ഥലം : ശബരിമല ക്ഷേത്രം, പത്തനംതിട്ട
⬤ തസ്തികയുടെ പേര് : വർക്ക
⬤ അപേക്ഷിക്കേണ്ട വിധം : തപാൽ വഴി
⬤ അപേക്ഷിക്കേണ്ട തീയതി : 05/10/2020
⬤ അവസാന തീയതി : 19/10/2020
⬤ ഔദ്യോഗിക വെബ്സൈറ്റ് : www.travancoredevaswomboard.org
പ്രായപരിധി
18 വയസ്സിനും 60 വയസ്സിനും മദ്യ പ്രായമുള്ള ആരോഗ്യവാന്മാരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം
⬤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഒക്ടോബർ 19 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കുക.
⬤ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യുക
⬤ ഡൗൺലോഡ് ചെയ്ത അപേക്ഷ ഫോമിന്റെ മാതൃകയിൽ വെള്ളപേപ്പറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പൊട്ടിച്ച് അയക്കുക.
⬤ അപേക്ഷയോടൊപ്പം ആറ് മാസത്തിനുള്ളിൽ എടുത്തിട്ടുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ചുവടെ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് അയക്കുക.
⬤ ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം - 695003