തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം
തിരുവിതാംകൂർ ദേവസ്വം ബോർഡ് 1196-മാണ്ട് ശബരിമല മണ്ഡലം- മകരവിളക്ക് സുഗമമായി നടത്തുന്നതിന് covid-19 രോഗ വ്യാപനത്തെ തുടർന്ന് ശബരിമല ക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെ ആരോഗ്യ സുരക്ഷക്കായി കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ആവശ്യമാണ്. അതിനാൽ ഈ വർഷത്തെ ശബരിമല മഹോത്സവത്തിന് ശബരിമല, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ സന്നദ്ധ സേവനം അനുഷ്ഠിക്കുന്നതിന് താല്പര്യമുള്ള യോഗ്യരായ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.താല്പര്യമുള്ള അപേക്ഷകർ 2020 നവംബർ 3ന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം.
⬤ ബോർഡിന്റെ പേര് : Travancore devaswom board
⬤ ജോലിസ്ഥലം : ശബരിമല ക്ഷേത്രം, പത്തനംതിട്ട
⬤ തസ്തികയുടെ പേര് : ഹെൽത്ത് വർക്കർ
⬤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
⬤ അപേക്ഷിക്കേണ്ട തീയതി : 24/10/2020
⬤ അവസാന തീയതി : 03/11/2020
⬤ ഔദ്യോഗിക വെബ്സൈറ്റ് : www.travancoredevaswomboard.org
വിദ്യാഭ്യാസ യോഗ്യത
അപേക്ഷകർ ആരോഗ്യ മേഖലയിൽ പ്രാക്ടീസ് നടത്തുവാൻ യോഗ്യതയുള്ളവർ ആയിരിക്കണം
അപേക്ഷിക്കേണ്ട വിധം
⬤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 നവംബർ 3 വൈകുന്നേരം 5 മണിക്ക് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക.
⬤ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഭക്ഷണവും താമസവും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏർപ്പെടുത്തുന്നതാണ്.
⬤ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 8078759585