സർക്കാർ മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രിഓപ്പറേറ്റർ,ലാബ് അസിസ്റ്റന്റ് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
സർക്കാർ മെഡിക്കൽ കോളേജിലെ PEID CELL ലേക്ക് ലാബ് ടെക്നീഷ്യൻ, ജൂനിയർ ലാബ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ സ്ത്രീകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. ദിവസ വേതന വ്യവസ്ഥയിൽ ആയിരിക്കും ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കുക. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒക്ടോബർ 20 നകം ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി എന്നിവ പരിശോധിക്കാവുന്നതാണ്.
✏️ സഥാപനം : കൊല്ലം സർക്കാർ മെഡിക്കൽ കോളേജ്
✏️ നിയമനം : താൽക്കാലികം
✏️ വിജ്ഞാപന നമ്പർ : ഇ1/3816/2020/ജി. എം. സി. കൊല്ലം
✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 13/10/2020
✏️ അവസാന തീയതി : 20/10/2020
പ്രായപരിധി
18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
ഒഴിവുകളുടെ വിവരങ്ങൾ
⬤ ലാബ് ടെക്നിഷ്യൻ : 01
⬤ ജൂനിയർ ലാബ് അസിസ്റ്റന്റ് : 01
⬤ ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 01
വിദ്യാഭ്യാസയോഗ്യത
1. ലാബ് ടെക്നീഷ്യൻ :
DMLT
2. ജൂനിയർ ലാബ് അസിസ്റ്റന്റ് :
പ്ലസ് ടു സയൻസ് അല്ലെങ്കിൽ വിഎച്ച്എസ്ഇ MLT
3. ഡാറ്റാ എൻട്രി ഓപ്പറേറ്റർ :
▪️ പലസ് ടു അല്ലെങ്കിൽ PCD അല്ലെങ്കിൽ തത്തുല്യ യോഗ്യത
▪️ കേന്ദ്ര/ കേരള സംസ്ഥാന അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും 6 മാസത്തെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സ് വിജയം
അപേക്ഷിക്കേണ്ട വിധം
⬤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഒക്ടോബർ മാസം ഇരുപതാം തീയതി വൈകിട്ട് 5 മണിക്ക് മുൻപായി ഇമെയിൽ വഴി അപേക്ഷിക്കണം.
⬤ അപേക്ഷ സമർപ്പിക്കേണ്ട ഈമെയിൽ വിലാസം : estt.gmckollam@gmail.com
⬤ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
⬤ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക