Kerala State Co-Operative Examination Board latest freejobalert recrutement 2020

Application are invited from Kerala State Co-Operative Examination Board officilly out of the notification both eligible and interested candidates app

കേരള സംസ്ഥാന സഹകരണ പരീക്ഷ ബോർഡ് വിവിധ ജില്ലകളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള സംസ്ഥാന സഹകരണ പരീക്ഷ ബോർഡ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ്, അക്കൗണ്ടന്റ്, സെക്രട്ടറി, മാനേജർ തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 സെപ്റ്റംബർ 29 മുതൽ 2020 ഒക്ടോബർ 28 വരെ അപേക്ഷ സമർപ്പിക്കാം. 

✏️ സഥാപനം : Kerala State Co-operative Service Examination Board  
✏️ ജോലി തരം : Kerala government
✏️ വിജ്ഞാപനം നമ്പർ : 3/2020, 4/2020, 5/2020, 6/2020
✏️ ജോലിസ്ഥലം : കേരളത്തിലുടനീളം
✏️ അപേക്ഷിക്കേണ്ടവിധം : തപാൽ വഴി
✏️ അപേക്ഷിക്കേണ്ട തീയതി : 29/09/2020
✏️ അവസാന തീയതി : 28/10/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : www.csebkerala.org/

Vacancy Details 


1. അസിസ്റ്റന്റ് സെക്രട്ടറി : 02 
2. ചീഫ് അക്കൗണ്ടന്റ് : 04
3. ഡെപ്യൂട്ടി ജനറൽ മാനേജർ : 01
4. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ : 06
5. ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 24
6. ടൈപ്പിസ്റ്റ് : 02

Age limit details 

 പ്രായപരിധി 1/1/2020 ന് 18 വയസ്സ് തികഞ്ഞിരിക്കേണ്ടതും 40 വയസ്സ് കവിയാൻ പാടില്ലാത്തതുമാകുന്നു. പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്ന് 5 ഈ വർഷത്തെ ഇളവ് ലഭിക്കും. മറ്റ് പിന്നാക്ക വിഭാഗത്തിൽ പെട്ടവർക്കും വിമുക്തഭടന്മാർ ക്കും മൂന്നു വർഷത്തെ ഇളവും ലഭിക്കും, വികലാംഗർക്ക് 10 വർഷവും ഇളവ് ലഭിക്കും.

Educational qualifications

1. അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, ഡെപ്യൂട്ടി ജനറൽ മാനേജർ : 
 എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവകാശാല ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ H.D.C അല്ലെങ്കിൽ H.D.C & B.M അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ H.D.C അല്ലെങ്കിൽ H.D.C.M) അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (junior diploma in co-operation) വിജയിച്ചിരിക്കണം അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും ബി എസ് സി/MSC അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികമായിട്ടുള്ളതുമായ എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50 ശതമാനത്തിൽ കുറയാത്ത ബി.കോം ബിരുദം.

2. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ : 
 കമ്പ്യൂട്ടർ സയൻസിൽ ബിടെക് ബിരുദം, IT, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് അല്ലെങ്കിൽ MCA/MSc. മിനിമം 3 വർഷത്തെ പ്രവൃത്തിപരിചയം 

3. ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 
⬤ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.
⬤ കേന്ദ്ര അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്.
⬤ ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി തസ്തികയിൽ ജോലി ചെയ്ത് ഒരു വർഷത്തെ പ്രവർത്തി പരിചയം.

4. ടൈപ്പിസ്റ്റ് : 
⬤ എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യത
⬤ KGTE ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിംഗ് (ലോവർ)

Salary details

1. അസിസ്റ്റന്റ് സെക്രട്ടറി : 16980 - 46800
2. ചീഫ് അക്കൗണ്ടന്റ് : 15320 - 51550
3. ഡെപ്യൂട്ടി ജനറൽ മാനേജർ : 18450 - 52300
4. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ : 17050 - 47750
5. ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 10690 - 31050
6. ടൈപ്പിസ്റ്റ് : 11850 - 31050

Application fees details

⬤ ഒരു ബാങ്കിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് 150 രൂപയാണ് അപേക്ഷാ ഫീസ്. തുടർന്നുള്ള ഓരോ ബാങ്കിനും 50 രൂപ വീതം അധികമായി പരീക്ഷാഫീസായി അടക്കണം.
⬤ പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 50 രൂപ മാത്രം അടച്ചാൽ മതിയാകും.
⬤ അപേക്ഷാഫീസ് ഫെഡറൽ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക്, എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളിൽ ചെലാൻ വഴി നേരിട്ട് അടക്കാവുന്നതാണ്.(അതിനാവശ്യമായ ചെല്ലാൻ സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ വെബ്സൈറ്റിൽ അപേക്ഷ ഫോറത്തിനൊപ്പം കൊടുത്തിട്ടുണ്ട്)

How to apply? 

⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 28 വരെ തപാൽ വഴി അപേക്ഷിക്കാം
⬤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാഫോറം താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
⬤ അപേക്ഷാഫോറവും, അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ തന്നെ സമർപ്പിക്കാത്ത ഭക്ഷണം മറ്റൊരു അറിയിപ്പ് കൂടാതെ തന്നെ അപേക്ഷ നിരസിക്കപ്പെടുന്നതാണ്.
⬤ അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി, വിമുക്തഭടൻ, എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ശരി പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഉളളടക്കം ചെയ്തിരിക്കണം.
⬤ അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ സെക്രട്ടറി, സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.
⬤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs