ജില്ല നിർമിതി കേന്ദ്രയിൽ അവസരം
കാസർഗോഡ് ജില്ലയിലെ നിർമ്മിതി കേന്ദ്രയിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ നിയമനം നടത്തുന്നു. ദിവസ വേതന വ്യവസ്ഥയിൽ ആയിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഒക്ടോബർ 13 നകം ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. ആറ് മാസത്തേക്ക് ആയിരിക്കും കാസർകോട് ജില്ലാ നിർമിതി കേന്ദ്രം നിയമനം നടത്തുക.
വിദ്യാഭ്യാസ യോഗ്യത
ബി കോം, ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം കൂടാതെ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ആണ് യോഗ്യത.
പ്രായപരിധി വിവരങ്ങൾ
35 വയസ്സ് വരെയുള്ള വ്യക്തികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം?
▪️ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഒക്ടോബർ 13 വൈകീട്ട് നാലിനകം അപേക്ഷ സമർപ്പിക്കണം.
▪️ അപേക്ഷ സമർപ്പിക്കേണ്ട ഇ-മെയിൽ വിലാസം : rdokasargod@gmail.com
▪️ അഭിമുഖം ആപ്പ് വഴി നടത്തും
▪️ കടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0467 2204298