കായിക പരിശീലക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ തുടങ്ങിയ സ്പോർട്സ് സ്കൂളുകളിൽ സെന്റർ ഓഫ് എക്സലൻസ് ഫോർ കപ്പാസിറ്റി ബിൽഡിംഗ് പദ്ധതി നടപ്പാക്കുന്നതിനായി കായിക പരിശീലകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ബന്ധപ്പെട്ട വിദ്യാലയങ്ങളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഒഴിവുകളുടെ വിവരങ്ങൾ
➤ അത്‌ലറ്റിക്സ്, വോളിബോൾ, ബാസ്ക്കറ്റ് ബോൾ, judo, ബോക്സിങ് തുടങ്ങിയ ഇനങ്ങളിൽ സീനിയർ കായിക പരിശീലകൻ ഒഴിവ് ആണ് ഉള്ളത്.
➤ ഫിസിക്കൽ ഫിറ്റ്നസ് ട്രെയിനർ, അത്‌ലറ്റിക്സ്, ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, വോളിബോൾ, റെസ്ലിംഗ്, ക്രിക്കറ്റ്, വൈറ്റ് ലിഫ്റ്റിംഗ്, ജൂഡോ, ഹോക്കി, തൈക്കോണ്ടോ എന്നീ വിഭാഗങ്ങളിൽ ജൂനിയർ പരിശീലകന്റെ ഒഴിവുകളുണ്ട്.
വിദ്യാഭ്യാസ യോഗ്യത
NIS ഡിപ്ലോമ. 10 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
എങ്ങനെ അപേക്ഷിക്കാം?
▪️ യോഗ്യരായ ഉദ്യോഗാർഥികൾ ജി. വി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ എന്നീ സ്പോർട്സ് വിദ്യാലയങ്ങൾ സന്ദർശിച്ച് ബന്ധപ്പെട്ട ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.