ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ആകെ 40 ഒഴിവുകളിലേക്കാണ് NIELIT അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 16 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
⬤ സ്ഥാപനം : National Institute of Electronics and Information Technology
⬤ വിജ്ഞാപന നമ്പർ : FMG-06/09-2020
⬤ ജോലി തരം : കേന്ദ്രസർക്കാർ
⬤ ആകെ ഒഴിവുകൾ : 40
⬤ പോസ്റ്റിന്റെ പേര് : ഡാറ്റാ എൻട്രി ഓപ്പറേറ്റർ
⬤ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
⬤ നിയമനം : താൽക്കാലികം
⬤ അവസാന തീയതി : 16/09/2020
⬤ ഔദ്യോഗിക വെബ്സൈറ്റ് : http://nielit.gov.in/chandigarh/
ഒഴിവുകളുടെ വിവരങ്ങൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ആകെ 40 ഒഴിവുകളുണ്ട്.
പ്രായപരിധി വിവരങ്ങൾ
ജനറൽ/UR വിഭാഗത്തിൽട്ട ഉദ്യോഗാർഥികൾക്ക് 35 വയസ്സുവരെയാണ് പ്രായപരിധി. മറ്റ് ഇതര പിന്നാക്ക വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധി നിന്നും ഇളവ് ലഭിക്കുന്നതാണ്.
ശമ്പള വിവരങ്ങൾ
NIELIT റിക്രൂട്ട്മെന്റ് വഴി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിമാസം 11000 രൂപ ശമ്പളം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
▪️ പ്ലസ് ടു വിജയം
▪️ ഒരു മിനുട്ടിൽ 20 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗത ഉണ്ടായിരിക്കണം.
അപേക്ഷാഫീസ് വിവരങ്ങൾ
▪️ ജനറൽ/ OBC വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്
▪️ SC/ST/EX-S/PWD വിഭാഗക്കാർക്ക് 250 രൂപയാണ് അപേക്ഷാ ഫീസ്
▪️ യോഗ്യരായവർക്ക് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ ചലാൻ വഴിയും അപേക്ഷാഫീസ് അടക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
➤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 16 വരെ nielit.gov.in/chandigarh എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
➤ അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.
Eligibility criteria form