ഗവൺമെന്റ് ഹോമിയോ ആശുപത്രിയിൽ ഒഴിവുകൾ
കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹോമിയോ ആശുപത്രികളിൽ നാഷണൽ ആയുഷ് മിഷനിലൂടെ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ വഴി ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നു. അറ്റൻഡർ, മൾട്ടി പർപ്പസ് വർക്കർ, നഴ്സിംഗ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.
പ്രായപരിധി
അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥി 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള വ്യക്തികളായിരിക്കണം.
വിദ്യാഭ്യാസയോഗ്യത
ഹോമിയോ എ ക്ലാസ് മെഡിക്കൽ പ്രാക്ടീഷണറുടെ കീഴിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അല്ലെങ്കിൽ ഗവൺമെന്റ് ഹോമിയോ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിൽ കുറയാത്ത മരുന്ന് കൈകാര്യം ചെയ്ത യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം.
ഇന്റർവ്യൂവിൽ എങ്ങനെ പങ്കെടുക്കാം
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2009 സെപ്റ്റംബർ 17 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
⬤ അഭിമുഖത്തിന് ഹാജരാക്കുമ്പോൾ വിദ്യാഭ്യാസയോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഹാജരാക്കേണ്ടതാണ്.
⬤ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0467-220686