NCTE LDC, DEO, തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (NCTE) സ്റ്റെനോഗ്രാഫർ, ലോവർ ഡിവിഷൻ ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ചുവടെയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിച്ച് അപേക്ഷിക്കാൻ അർഹതയുണ്ടെങ്കിൽ 2020 ഓഗസ്റ്റ് 20 മുതൽ 2020 സെപ്റ്റംബർ 19 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
ഒഴിവുകളുടെ വിവരങ്ങൾ
1. Assistant : 03
2. Stenographer Grade 'C' : 03
3. Stenographer Grade 'D' : 06
4. Data Entry Operator : 01
5. LD Clerk : 05
▪️ ആകെ 18 ഒഴിവുകളിലേക്ക് ആണ് NCTE അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
ശമ്പള വിവരങ്ങൾ
1. Assistant : പ്രതിമാസം 35400 - 112400
2. Stenographer Grade 'C' : പ്രതിമാസം 35400 - 112400
3. Stenographer Grade 'D' : പ്രതിമാസം 25500 - 81100
4. Data Entry Operator : പ്രതിമാസം 25500 - 81100
5. LD Clerk : 19900 - 63200
വിദ്യാഭ്യാസ യോഗ്യത
1. Assistant :
ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
2. Stenographer Grade 'C' :
▪️ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും 10+2
▪️ ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദിയിൽ 100 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗത ഉണ്ടായിരിക്കണം.
▪️ കമ്പ്യൂട്ടറിലെ ഡാറ്റാ എൻട്രിയിലും വേർഡ് പ്രോസസിംഗിലും സ്കിൽ ഉണ്ടായിരിക്കണം.
3. Stenographer Grade 'D' :
▪️ അംഗീകൃത ബോർഡിൽനിന്ന് യൂണിവേഴ്സിറ്റിയിൽ നിന്നോ പന്ത്രണ്ടാം ക്ലാസ് വിജയം.
▪️ Skill Test Norms Dictation: 10 mts. @ 80 w.p.m.
▪️ Transcription: 65 mts. (Eng.) 75 mts. (Hindi) (On Manual
Typewriter) Or 50 mts. (Eng.). 65 mts. (Hindi) (കമ്പ്യൂട്ടറിൽ)
4. Data Entry Operator :
▪️ അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് 10+2
▪️ ഡാറ്റാ എൻട്രി വർക്കിനായി മണിക്കൂറിൽ 15000 കീ ഡിപ്രഷനുകളിൽ കുറയാത്ത വേഗത ഉണ്ടായിരിക്കണം.
5. LD Clerk :
▪️ അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ 10+2
▪️ ഇംഗ്ലീഷിൽ ടൈപ്പിംഗ് വേഗത 35 W. P. M അല്ലെങ്കിൽ ഹിന്ദിയിൽ 30 WPM വേഗത ഉണ്ടായിരിക്കണം.
▪️ കമ്പ്യൂട്ടറിൽ പ്രവർത്തിക്കാനുള്ള അറിവ് ഉണ്ടായിരിയ്ക്കണം.
▪️ സ്കിൽ ടെസ്റ്റ് കമ്പ്യൂട്ടറുകളിൽ മാത്രം.
പ്രായപരിധി വിവരങ്ങൾ
1. Assistant : 20 - 27
2. Stenographer Grade 'C' : 18 - 27
3. Stenographer Grade 'D' : 18 - 27
4. Data Entry Operator : 18 - 25
5. LD Clerk : 18 - 27
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കും.
അപേക്ഷാഫീസ് വിവരങ്ങൾ
▪️ Stenographer Grade 'C', Assistant : 1250 രൂപ
▪️ Stenographer Grade 'D', Data Entry Operator, LD Clerk : 1000
▪️ SC/ST/ വനിതകൾ/PH എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
▪️ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
⬤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2009 സെപ്റ്റംബർ 19 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.
⬤ അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.
⬤ കേരളത്തിൽ എറണാകുളത്തും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.