കോടതിയിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം
സ്പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമന അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. എൽ ഡി ക്ലാർക്ക്, എൽ ഡി ടൈപ്പിസ്റ്റ്, പ്യൂൺ / ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾ 2020 ജൂലൈ 30 ന് മുൻപ് തപാൽ വഴി അപേക്ഷിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
പ്രായപരിധി വിവരങ്ങൾ
എൽ ഡി ക്ലാർക്ക്, എൽ ഡി ടൈപ്പിസ്റ്റ്, പ്യൂൺ / ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് 60 വയസ്സിന് താഴെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർഥിക്ക് ചുരുങ്ങിയത് 5 വർഷം സ്റ്റേറ്റ് ഗവൺമെന്റ് സർവീസിലോ കേന്ദ്ര ഗവൺമെന്റ് സർവീസിലോ അല്ലെങ്കിൽ അതേ തസ്തികയിലോ ഉയർന്ന തസ്തികയിലോ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. അതുപോലെ കേരള ഹൈക്കോടതി, നിയമ വകുപ്പ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, സബോർഡിനേറ്റ് ജുഡീഷ്യറി തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്ത് പരിചയമുള്ളവർക്കും സർവീസിൽ നിന്നും വിരമിച്ച കോടതി ജീവനക്കാർക്കും മുൻഗണന ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മുകളിൽ കൊടുത്തിട്ടുള്ള പരസ്യ വിജ്ഞാപനം പൂർണ്ണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.
◾️ യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷയും ബയോഡാറ്റയും മൊബൈൽ, ഈമെയിൽ ഐഡി എന്നിവ ഉൾപ്പെടെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, പി. ഒ അയ്യന്തോൾ എന്ന വിലാസത്തിലേക്ക് അപേക്ഷകൾ അയക്കുക.
◾️ 2020 ജൂലൈ 30ന് വൈകീട്ട് 5 മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കുക.
◾️ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0487-2360358
email:
CJMTSR@KERALA.GOV.IN