ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ നിയമനം
കോട്ടയം ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കോട്ടയം കോരുത്തോട് പഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
പ്രായപരിധി
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 40 വയസ്സാണ് പ്രായപരിധി. പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 55 വയസ്സാണ് പ്രായപരിധി.
വിദ്യാഭ്യാസ യോഗ്യത
ഗവൺമെന്റ് അംഗീകൃത ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പാസായവരെയാണ് നിശ്ചിത തസ്തികയിലേക്ക് പരിഗണിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോട്ടയം ജില്ലയിലെ കോരുത്തോട് പഞ്ചായത്ത് വഴി 2020 july 13 നകം അപേക്ഷ നൽകണം.