അറ്റൻഡർ തസ്തികയിൽ നിയമനം നടത്തുന്നു
കുഴൽമന്ദം ഗവൺമെന്റ് ആശുപത്രിയിലേക്ക് അറ്റൻഡർ (ക്ലീനിംഗ് സ്റ്റാഫ്) തസ്തികയിലും നിയമനം നടത്തുന്നു. താൽക്കാലിക അടിസ്ഥാനത്തിൽ ആണ് നിയമനം. ക്ലീനിങ് ജോലിയിൽ മുൻപരിചയം ഉള്ളവർക്കും കൂടാതെ കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വർക്കും മുൻഗണന ലഭിക്കുന്നതാണ്.
പ്രായപരിധി
30 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
ഏഴാം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത.
അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ താല്പര്യമുള്ള അപേക്ഷകർ 2020 ജൂലൈ 15നു മുൻപ് ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കുക.
◾️ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ബയോഡാറ്റ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മൊബൈൽ നമ്പർ എന്നിവ PDF രൂപത്തിലാക്കി superintendentchchuzhalmannam@gmail.com
▪️ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 04922 2744350