കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷനിൽ അവസരം
Kerala State Civil Supplies Corporation ജൂനിയർ മാനേജർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജൂലൈ 1 മുതൽ 2020 ജൂലൈ 31 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, ഒഴിവുകളുടെ വിവരങ്ങൾ എന്നിവ ചുവടെ നിന്നും അപേക്ഷകർക്ക് പരിശോധിക്കാവുന്നതാണ്.
ഒഴിവുകളുടെ വിവരങ്ങൾ
➢ കണ്ണൂർ - 1
➢ കാസർകോട് - 1
➢ പാലക്കാട് - 1
➢ തൃശ്ശൂർ - 1
➢ കോട്ടയം - 1
➢ ആലപ്പുഴ - 1
പ്രതിമാസ ശമ്പള വിവരങ്ങൾ
കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർകൾക്ക് പ്രതിമാസം 22,500 രൂപ വരെ ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ CA Intermediate പാസായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
➢ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ജൂലൈ 31ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.
➢ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ Supplycomanageraa@gmail.com
എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കുക.
◾️ ഉദ്യോഗാർഥികൾക്ക് അപേക്ഷാഫോമിന്റെ മാതൃക ചുവടെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.