ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അറ്റൻഡന്റ് ജോലി നേടാം
പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് ഹോസ്പിറ്റൽ അറ്റൻഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. 2020 ജൂലൈ 15ന് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
പ്രായപരിധി
ഹോസ്പിറ്റൽ അറ്റൻഡന്റ് അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്ക്
01/07/2020ന് 40 വയസ്സ് കവിയാൻ പാടില്ല.
വിദ്യാഭ്യാസ യോഗ്യത
അഭിമുഖത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർഥി ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. കൂടാതെ മലയാളം എഴുതുവാനും വായിക്കുവാനും അറിയണം. നല്ല ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.
ഇന്റർവ്യൂ വിവരങ്ങൾ
▪️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജൂലൈ 15ന് രാവിലെ 11 മണി മുതൽ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണം.
▪️ പട്ടാമ്പി നഗരസഭ കാര്യാലയത്തിൽ ആണ് കൂടിക്കാഴ്ച.