ഹോം ഗാർഡ് തസ്തികയിൽ നിയമനം
കാസർഗോഡ് ജില്ലയിലേക്ക് ഹോം ഗാർഡ് തസ്തികയിലേക്ക് നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എസ്എസ്എൽസി പാസായിരിക്കണം. 35 നും 58 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സൈനിക അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, ഫയർ സർവീസ്, എക്സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സർവീസുകളിൽ വിരമിച്ച ജീവനക്കാർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. അപേക്ഷകർ കാസർഗോഡ് ജില്ലാ ഫയർ ഓഫീസിൽ ജൂലൈ 30നകം സമർപ്പിക്കണം. അപേക്ഷ ഫോറം മാതൃക കാസർകോട് ജില്ലയിലെ എല്ലാ ഫയർ സ്റ്റേഷനുകളിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 04994231101.
ഇലക്ട്രിക്കൽ എഞ്ചിനീയർ തസ്തികയിൽ നിയമനം
പാലക്കാട് ജില്ലയിലേക്ക് നിർമ്മിതി കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ ഇലക്ട്രിക്കൽ എഞ്ചിനീയർ തസ്തികയിൽ നിയമനം നടത്തുന്നു. 45 വയസ്സുവരെയുള്ള ഉദ്യോഗാർകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇലക്ട്രിക്കൽ എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദഗാർത്ഥികൾ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. താല്പര്യമുള്ളവർ സ്വയം തയ്യാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം എക്സിക്യൂട്ടീവ് സെക്രട്ടറി, ജില്ലാ നിർമ്മിതി കേന്ദ്രം, മുട്ടികുളങ്ങര പി.ഓ, പാലക്കാട് -678594 എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0491-2555971, 2552387.