അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ തസ്തികയിൽ നിയമനം
കണ്ണൂർ ജില്ലയിലെ എരുവശ്ശേരി പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികകളിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ജൂലൈ 22 വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ചുവടെ.
പ്രായ പരിധി
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 46 വയസ്സ് കവിയാൻ പാടില്ല. SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ മൂന്നുവർഷത്തെ ഇളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
▪️ വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസായിരിക്കണം. ST വിഭാഗത്തിൽ ആവശ്യമായ അപേക്ഷകർ ഇല്ലെങ്കിൽ എട്ടാം തരം പാസായവരെയും SC വിഭാഗത്തിൽ ആവശ്യമായ അപേക്ഷകർ ഇല്ലെങ്കിൽ എസ്എസ്എൽസി തോറ്റവരെ യും പരിഗണിക്കും.
▪️ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എഴുതാനും വായിക്കാനും അറിയുന്നവർ ആയിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ്എസ്എൽസി പാസായവരുടെ അപേക്ഷകൾ സ്വീകരിക്കില്ല.
▪️ അപേക്ഷകർ പൂർണ്ണ ആരോഗ്യം ഉള്ളവരായിരിക്കണം. അപേക്ഷകർ എരുവശ്ശേരി പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
➢ അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 2020 ജൂലൈ 22 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കുക.
➢ പൂരിപ്പിച്ച അപേക്ഷകൾ വയസ്സ് വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
➢എരുവശ്ശേരി പഞ്ചായത്തിൽ സ്ഥിര താമസക്കാർ ആണെന്ന് തെളിയിക്കുന്നതിനുള്ള റേഷൻ കാർഡ്/ റസിഡൻഷ്യൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, എക്സ്പീരിയൻസ് എന്നിവ തെളിയിക്കുന്ന രേഖകളുടെെ പകർപ്പ് സഹിതം ശ്രീകണ്ഠാപുരം ICDS പ്രോജക്ട് ഓഫീസിൽ സമർപ്പിക്കണം.
➢ അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും എരുവശ്ശേരി ICDS പ്രൊജക്റ്റ് ഓഫീസുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 04602-233416