ICSILൽ പരീക്ഷ ഇല്ലാതെ ഇന്റർവ്യൂ വഴി നിയമനം
ഇന്റലിജൻസ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു. ആകെ 15 ഒഴിവുകളിലേക്കാണ് നിയമനം. Central government jobs അന്വേഷിക്കുന്നവർക്ക് ICSIL ൽ നടക്കുന്ന ഇന്റർവ്യൂ പങ്കെടുക്കാം. 2020 ജൂലൈ 14നാണ് ഇന്റർവ്യൂ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാവുന്നതാണ്.
പ്രായപരിധി വിവരങ്ങൾ
മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് ഇന്റർവ്യൂ വഴി പ്രവേശനം നേടുന്നതിന് ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് 18 വയസ്സ് തികഞ്ഞിരിക്കണം.
ഒഴിവുകളുടെ വിവരങ്ങൾ
Intelligent Communication Systems India Limited മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് ആകെ 15 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
എട്ടാം ക്ലാസ് വിജയം, ഏതെങ്കിലും സർക്കാർ വകുപ്പ്/ ഓർഗനൈസേഷൻ/ പൊതുമേഖലാ സ്ഥാപനങ്ങൾ/ സ്വയംഭരണ സ്ഥാപനങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രശസ്ത കമ്പനിയിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് അല്ലെങ്കിൽ തത്തുല്യമായ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.
ശമ്പള വിവരങ്ങൾ
Intelligent Communication Systems India Limited മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 14842 രൂപ ശമ്പളമായി ലഭിക്കും.
ഇന്റർവ്യൂവിൽ എങ്ങനെ പങ്കെടുക്കാം?
◾️യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2020 ജൂലൈ 14ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.
◾️ ഇന്റർവ്യൂ നടക്കുന്ന സ്ഥലത്ത് വെച്ചുതന്നെ അപേക്ഷാ ഫോം പൂരിപ്പിച്ച് ഒപ്പിട്ട ഫോട്ടോ ഒട്ടിക്കുകയും, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകൾ സമർപ്പിക്കുകയും വേണം.
◾️ രാവിലെ 10:30 മുതൽ ഉച്ചക്ക് 12:30 വരെ റിപ്പോർട്ട് ചെയ്യുന്ന ഉദ്യോഗാർഥികളെ മാത്രമേ 12:30ന് ശേഷം നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുകയുള്ളൂ.
◾️ ഇന്റർവ്യൂ നടക്കുന്ന വിലാസം:
Intelligent Communication Systems India Ltd. (ICSIL),
Administrative Block, 1st Floor, Okhla Industrial Estate,
Phase-III, New -110020
Notification
Intelligent Communication Systems India Ltd. (ICSIL),
Administrative Block, 1st Floor, Okhla Industrial Estate,
Phase-III, New -110020
Notification