Friend Office Co-Ordinater and Data Entry Operator Job vacancies

Application are invited from District Legal Services Authority Data Entry Operator and other vacancies Interested and eligible candidates apply befrore...

ലീഗൽ സർവീസസ് അതോറിറ്റിയിൽ അവസരം

കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ രണ്ട് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഫ്രണ്ട് ഓഫീസ് കോ-ഓർഡിനേറ്റർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. 

വിദ്യാഭ്യാസ യോഗ്യത

◾️ ഡാറ്റാ എൻട്രി ഓപ്പറേറ്റർ:
 അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം. ഡാറ്റാ എൻട്രി യിലും അക്കൗണ്ടിങ്ങിലും അഡ്മിനിസ്ട്രേഷനിലും പ്രാവീണ്യം ഉള്ളവർക്ക് അപേക്ഷിക്കാം. 
◾️ ഫ്രണ്ട് ഓഫീസ് കോ ഓർഡിനേറ്റർ:
കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. ആശയവിനിമയ പ്രാവീണ്യമുള്ള അംഗീകൃത എം എസ് ഡബ്ലിയു ബിരുദധാരികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. 

അപേക്ഷ സമർപ്പിക്കേണ്ട വിധം? 

◾️ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ജൂലൈ 31നകം അപേക്ഷകൾ സമർപ്പിക്കണം. 
◾️ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0495-2366044
◾️ അപേക്ഷ സമർപ്പിക്കേണ്ട വിലാസം : സെക്രട്ടറി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, കോർട്ട് കോംപ്ലക്സ്, കോഴിക്കോട് 32 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs