അങ്കണവാടി വർക്കർ ഹെൽപ്പർ നിയമനം
മലപ്പുറം ജില്ലയിലേക്ക് അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. മലപ്പുറം ജില്ലയിൽ പെരുമ്പടപ്പ് ഐസിഡിഎസിന് കീഴിലെ ആലങ്കോട്, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംകോട്, മാറഞ്ചേരി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് വർക്കർ, ഹെൽപർ തസ്തികയിൽ ആണ് നിയമനം.
പ്രായപരിധി വിവരങ്ങൾ
അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 18 വയസിനും നാൽപത്തിയഞ്ച് വയസിനും ഇടയിൽ പ്രായമുള്ള വനിതകൾ ആയിരിക്കണം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ എസ്എസ്എൽസി വിജയിക്കാത്തവരും എഴുത്തും വായനയും അറിയുന്നവർക്ക് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജൂലൈ 21ന് വൈകിട്ട് അഞ്ചിനകം അപേക്ഷ പെരുമ്പടപ്പ് ഐ സി ഡി എസ് പ്രോജക്ട് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും പെരുമ്പടപ്പ് ഐസിഡിഎസ് പ്രൊജക്ട് ഓഫീസ്, ഗ്രാമ പഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0494 - 2674409