![]() |
Payyanur College |
പയ്യന്നൂർ കോളേജിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കോളേജിലേക്ക് ഓഫീസ് അറ്റൻഡർ, ലൈബ്രേറിയൻ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ഓഫീസ് അറ്റൻഡർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ലൈബ്രേറിയൻ, ഓഫീസ് അറ്റൻഡർ തസ്തികകളിലായി ആകെ 5 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽക്കാലിക നിയമനം ആണ് പയ്യന്നൂർ കോളേജ് നടത്തുന്നത്.
ഒഴിവ് വിവരങ്ങൾ
ലൈബ്രേറിയൻ - 1
ഓഫീസ് അറ്റൻഡന്റ് -04
അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപേക്ഷ അയക്കുക.
◾️ യോഗ്യരായ ഉദ്യോഗാർഥികൾ 2020 മെയ് 27 മുതൽ തപാൽ വഴി അപേക്ഷ സമർപ്പിച്ചു തുടങ്ങാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 27.
◾️ അപേക്ഷാ ഫീസ് വിവരങ്ങൾ: ലൈബ്രേറിയൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 500/- രൂപയും ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 200/- രൂപയുമാണ് അപേക്ഷാ ഫീസ്. ഉദ്യോഗാർത്ഥികൾ ഡിമാൻഡ് ഡ്രാഫ്റ്റ് വഴി അപേക്ഷാ ഫീസ് അടയ്ക്കണം.
◾️ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനും ഉള്ള ലിങ്ക് ചുവടെ.