കേരളത്തിലെ വിവിധ ജില്ലകളിലേക്ക് വിവിധ തസ്തികകളിലായി നിയമനം
◾️ആരോഗ്യ കേരളയിൽ അവസരം
കൊവിഡ് 19 പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആരോഗ്യകേരളം മുഖേന പ്രതിദിന വേതനാടിസ്ഥാനത്തിൽ ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കേരള സർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
▪️ വിദ്യാഭ്യാസ യോഗ്യത:-
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഏഴാംക്ലാസ് വിജയിക്കണം. എന്നാൽ ബിരുദം നേടാൻ പാടില്ല. നിശ്ചിത തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
▪️ ശമ്പളം, പ്രായപരിധി വിവരങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിദിനം 400 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥിക്ക് 40 വയസ്സ് കവിയാൻ പാടുള്ളതല്ല.
▪️ അപേക്ഷ സമർപ്പിക്കേണ്ട വിധം:-
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ജൂൺ 13 വൈകുന്നേരം 3 മണി വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്ന അപേക്ഷകർക്കായി ഉള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ആരോഗ്യകേരളം ഓഫീസ് മുഖേന നടത്തുന്നതാണ്. ഇതിലേക്കുള്ള സമയക്രമങ്ങളും മറ്റു വിശദാംശങ്ങളും രജിസ്റ്റർ ചെയ്യുന്ന മെയിലും nhmtvm. എന്ന വെബ്സൈറ്റിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0471 2321288
1. റെസ്ക്യൂ ഗാർഡ് ഒഴിവുകൾ
ട്രോളിങ് നിരോധന കാലയളവില്‍ കടല്‍ രക്ഷാപ്രവര്‍ത്തനത്തിനായി റെസ്‌ക്യൂ ഗാര്‍ഡിനെ 52 ദിവസത്തേക്ക് താത്ക്കാലികമായി നിയമിക്കുന്നു. ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്ന് പരിശീലനം ലഭിച്ചവര്‍ക്ക് ഇന്റര്‍വ്യൂവില്‍ മുന്‍ഗണന ലഭിക്കും. 18 വയസ്സിനും 35 വയസ്സിനും ഇടയിലുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ജൂണ്‍ എട്ടിന് രാവിലെ 11ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0494 2666428.
2. പ്രോജക്ട് അസിസ്റ്റന്റ് നിയമനം
ഫിഷറീസ് വകുപ്പിന്റെ കൊല്ലം കുളത്തുപ്പുഴ, പടിഞ്ഞാറെ കല്ലട എന്നിവിടങ്ങളിലെ മത്സ്യ വിത്തുല്പ്പാദന കേന്ദ്രങ്ങളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 12 ന് രാവിലെ 10 ന് നടക്കും.
✒️പരായം 25 നും 45 നും ഇടയില്‍.
✒️യോഗ്യത - ബി എഫ് എസ് സി/എം എഫ് എസ് സി/അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിഷറീസിലോ അക്വാകള്‍ച്ചറിലോ ബിരുദാനന്തര ബിരുദവും സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യ മേഖലയിലോ ഉള്ള മത്സ്യഫാമുകള്‍, ഹാച്ചറികള്‍ എന്നിവിടങ്ങളില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
താത്പര്യമുള്ളവര്‍ സിവില്‍ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അഭിമുഖത്തിന് എത്തണം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0474-2792850 എന്ന നമ്പരില്‍ ലഭിക്കും.
3. മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം
മൈനിങ് ഏരിയ വെല്‍ഫെയര്‍ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വെള്ളനാതുരുത്ത് എം സി എച്ച് സെന്ററില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 20000 രൂപ. യോഗ്യത - മെഡിക്കല്‍ ബിരുദം. അപേക്ഷ ജൂണ്‍ 15 നകം സിവില്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍(ജനറല്‍) ഓഫീസില്‍ സമര്‍പ്പിക്കണം.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0474-2798791
4. മോട്ടിവേറ്റർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ കോഴിക്കോട് ജില്ലയില്‍ 11 മോട്ടിവേറ്റര്‍മാരെ മത്സ്യഗ്രാമം അടിസ്ഥാനത്തില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാല ബിരുദമുള്ള 22 നും 45 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ജൂണ്‍ 10ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. എം.എസ്. ഓഫീസ് / കെ.ജി.ടി.ഇ/ വേഡ് പ്രോസസിംഗ് (ഇംഗ്ളീഷ് & മലയാളം)/ പി.ജി.ഡി.സി.എ എന്നിവ അഭികാമ്യം.ഇ മെയില്‍
ഇ മെയിൽ വിലാസം: ddfcalicut@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 04952383780
5. ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ അവസരം
കോഴിക്കോട് ജില്ലയിലെ ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ കരാര്‍/ദിവസവേതന അടിസ്ഥാനത്തില്‍ ലാബ് ടെക്നിഷ്യന്‍, ജെ.പി.എച്ച്.എന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 2020 ജൂണ്‍ ഒന്നിന് 40 വയസ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ ഒന്‍പതിന് വൈകീട്ട് അഞ്ചിനകം nhmkkdinterview@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഇ മെയിലില്‍ സബ്ജക്ടായി അപോക്ഷിക്കുന്ന തസ്തികയുടെ പേര് നല്‍കണം. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.