Kudumbashree Latest job recruitment 2020-Apply offline @dailyjob

Kudumbashree latest job recruitment 2020

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ ഡെപ്യൂട്ടേഷൻ നിയമനങ്ങൾ


സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ) സംസ്ഥാന മിഷൻ ഓഫീസിലേക്ക് പ്രോഗ്രാം ഓഫീസർ /ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തസ്തികകളിലെ ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ യോഗ്യരായ സർക്കാർ /അർദ്ധ സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 

✏️ സ്ഥാപനം: സംസ്ഥാന കുടുംബശ്രീ മിഷൻ
✏️ തസ്തിക: പ്രോഗ്രാം ഓഫീസർ /ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ
✏️ ഒഴിവ്: 04 (ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടായേക്കാം)
✏️ ശമ്പള സ്കെയിൽ: 42500 - 87000
✏️ അവസാന തീയതി: 30/06/2020

വിദ്യാഭ്യാസ യോഗ്യത

കുടുംബശ്രീയുടെ പ്രോഗ്രാം ഓഫീസർ/ ചീഫ് ഓപ്പറേറ്റിങ് ഓഫീസർമാരിലൂടെയാണ് കുടുംബശ്രീ ഓരോ പദ്ധതികളും ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും വിലയിരുത്തുന്നതും. ടീമിന് വേണ്ട നേതൃത്വം നൽകുന്നതും സംസ്ഥാനതലത്തിൽ നേതൃപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും  പ്രോഗ്രാം ഓഫീസർ /ചീഫ് ഓപ്പറേറ്റിങ് ഓഫീസർമാരാണ്. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം ഉള്ളവരായിരിക്കണം. ബിരുദാനന്തരബിരുദം അഭിലഷനീയം. സർക്കാർ /അർദ്ധ സർക്കാർ /കേന്ദ്ര സർക്കാർ സർവീസിലലോ പ്രമുഖ എൻജിഒകളിലോ മേൽവിവരിച്ച മേഖലകളിൽ പ്രവർത്തിച്ചു ചുരുങ്ങിയത് 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ അവതരണം നടത്താനും മികച്ച ഡ്രാഫ്റ്റിംഗ് നടത്താനുമുള്ള സ്‌കിൽ ഉണ്ടായിരിക്കണം. 

അപേക്ഷ സമർപ്പിക്കേണ്ട വിധം

◾️ നിശ്ചിത യോഗ്യത ഉള്ളവർക്ക് സർക്കാർ നിഷ്കർഷിച്ചിട്ടുള്ള ഫോർമാറ്റിൽ അപേക്ഷയും വകുപ്പിൽ നിന്നുള്ള നിരാക്ഷേപപത്രവും സമയബന്ധിതമായി സമർപ്പിക്കണം. 
◾️ അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ രണ്ടുദിവസം തങ്ങൾ ജോലി ചെയ്യുന്നതോ തങ്ങളുടെ സ്വന്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ളതോ അല്ലാത്ത ഒരു സി ഡി എസ് തിരഞ്ഞെടുത്തത്, അയൽക്കൂട്ട-ADS-CDS തല പ്രവർത്തനങ്ങൾ പഠിക്കുകയും ഇതോടൊപ്പം പഠനം നടത്തിയ CDS സ്ഥിതിചെയ്യുന്ന ജില്ലയിലെ കുടുംബശ്രീ ജില്ലാ മിഷൻ സന്ദർശിച്ച് അവിടുത്തെ പ്രവർത്തനങ്ങളും പഠിക്കേണ്ടതാണ്. തുടർന്ന് ഇതു സംബന്ധിച്ച പത്തുപേജിൽ കുറയാത്ത ഒരു റിപ്പോർട്ട് തയ്യാറാക്കി എഴുത്തുപരീക്ഷ എത്തുമ്പോൾ കയ്യിൽ കരുതേണ്ടതാണ്
◾️ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 
◾️ അഭിമുഖത്തിന് ഹാജരാകുമ്പോൾ ഉദ്യോഗാർത്ഥി കുടുംബശ്രീയിലൂടെ നടപ്പിലാക്കാൻ കഴിയുന്ന ന്യൂതന ഒരാശയം അല്ലെങ്കിൽ പദ്ധതി സംബന്ധിച്ച ബഡ്ജറ്റ് സഹിതമുള്ള 5മിനിറ്റിൽ അധികം സമയം എടുക്കാത്ത ഇംഗ്ലീഷിലുള്ള ഒരു അവതരണം അഭിമുഖ ബോർഡ് മുമ്പാകെ നടത്തേണ്ടതാണ്. അവതരണം മുൻകൂട്ടി തയ്യാറാക്കി പെൻഡ്രൈവിൽ കൊണ്ടുവരേണ്ടതാണ്. 
◾️ ബയോഡാറ്റയിൽ കമ്മ്യൂണിക്കേഷൻ അഡ്രസ്, ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം. 
◾️ അപേക്ഷകൾ അയയ്ക്കേണ്ട വിലാസം
 എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിങ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695011

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs